കൊട്ടിയൂർ മഹോത്സവം: ജൂൺ എട്ടിന് നെയ്യാട്ടം
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം ജൂൺ എട്ട് ഞായറാഴ്ച നടക്കും. ഒൻപതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15 ന് തിരുവോണം ആരാധന, 17 ന് ഇളനീർ വെപ്പ്, 18 ന് അഷ്ടമി ആരാധന, ഇളനീരാട്ടം, 20 ന് രേവതി ആരാധന, 24 ന് രോഹിണി ആരാധന, 26 ന് തിരുവാതിര ചതുശ്ശതം, 27 ന് പുണർതം ചതുശ്ശതം, 28 ന് ആയില്യം ചതുശ്ശതം, 30 ന് മകം കലംവരവ്, ജൂലൈ മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശ പൂജ, ജൂലൈ നാലിന് തൃക്കലശാട്ട് എന്നിവ നടക്കും.
ടെണ്ടർ ക്ഷണിച്ചു
തലശ്ശേരി ജനറൽ ആശുപത്രിയിൽ സെൻട്രലൈസ്ഡ് എ സി, സ്പ്ലിറ്റ് എസി എന്നിവയുടെ എഎംസിക്കുള്ള (വാർഷിക മെയിന്റനെൻസ് കോൺട്രാക്റ്റ്) ടെണ്ടർ ക്ഷണിച്ചു. ജൂൺ 23 ന് രാവിലെ 11 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ : 0490 2322150
ഐ.ടി.ഐ പ്രവേശനം: ജൂൺ 20 വരെ അപേക്ഷിക്കാം
2025-26 പരിശീലന വർഷത്തിലേക്കുളള സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് ജൂൺ 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഐടിഐ പ്രവേശനത്തിനായുള്ള എൻ സി വി ടി, എസ് സി വി ടി പ്രോസ്പെക്ടസുകൾ വകുപ്പ് വെബ്സൈറ്റിൽ (https://det.kerala.gov.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്റർവ്യൂ 10 ന്
പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ ദിവത്സര ഫുൾടൈം എംബിഎ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ജൂൺ 10ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌റ് ആൻഡ് ടെക്‌നോളജി ഡയറക്ടർ, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ, ആലപ്പുഴ-688003 ൽ ബന്ധപ്പെടാം. ഫോൺ. 0477-2267602, 9188067601, 9946488075, 9747272045
സാനിറ്റേഷൻ വർക്കർ നിയമനം
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നു. ജൂൺ 10ന് രാവിലെ 10.30 മണിക്ക് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തും. ഏഴാം ക്ലാസ് പാസ് ആണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ പ്രസ്തുത ദിവസം രാവിലെ 10.30 ന് മുമ്പായി നിർദിഷ്ട വിവരങ്ങൾ നൽകുന്ന ഫോറം വാങ്ങണം. മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ- 0497 2706666
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂർ ജില്ലാ ആരോഗ്യ /മുൻസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ-057/2018) ഐ എൻ സി ധീരവ തസ്തികയുടെ റാങ്ക് പട്ടിക 2024 ഫെബ്രുവരി 19 ന് അർധരാത്രി പ്രാബല്യത്തിൽ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
അധ്യാപക ഒഴിവ്
കണ്ണൂര്‍ ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ഒമ്പതിന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍-04972731094
ക്യാമ്പ് ഫോളോവര്‍ നിയമനം
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ നിലവിലുള്ള മൂന്ന് ഒഴിവലേക്ക് (കുക്ക് 2, ധോബി 1) ദിവസ വേതനാടിസ്ഥാനത്തില്‍ 710/ രൂപ പ്രകാരം 59 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തും. മുന്‍പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തണം.
സൗജന്യ റേഷന്‍
2025 വര്‍ഷത്തില്‍ ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നത് മൂലം തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും പീലിങ്ങ് ഉള്‍പ്പെടെയുള്ള അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട യാന ഉടമകള്‍ അതാത് മത്സ്യബന്ധന യാനങ്ങളില്‍ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് സഹിതം അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ജൂണ്‍ 12 നകം സമര്‍പ്പിക്കണം. ഫോണ്‍- 04972731081
ടെക്നിക്കല്‍ സ്റ്റാഫ് പാനല്‍
കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജിലെ സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും വരാനിരിക്കുന്ന അക്കാദമിക വര്‍ഷത്തില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി അഡ്ഹോക് ടെക്നിക്കല്‍ സ്റ്റാഫ് പാനല്‍ രൂപീകരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 17 ന് രാവിലെ 9.30 ന് സ്ഥാപനത്തിലെ അതാത് വകുപ്പ് തലവന്മാരുടെ മുമ്പാകെ എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും നേരിട്ട് ഹാജരാകണം.
പുസ്തക പ്രകാശനം എട്ടിന്
ജില്ലാ സാമൂഹ്യനീതി വകുപ്പ്, കണ്ണൂര്‍ പ്രസ് ക്ലബ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഷെമീര്‍ ഊര്‍പ്പള്ളി തയ്യാറാക്കിയ ‘പുനരുത്ഥാനം’ ഭിന്നശേഷിക്കാരുടെ പോരാട്ടവീര്യങ്ങള്‍ എന്ന പുസ്തക പകാശനം പുരാവസ്തു, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജൂണ്‍ എട്ടിന് 2.30 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കളുടെ സംഗമവും സംവാദവും സംഘടിപ്പിക്കും.
വ്യക്തിഗതവായ്പാ പദ്ധതി
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നടപ്പിലാക്കുന്ന വ്യക്തിഗതവായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഗവ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ റിട്ടയര്‍മെന്റിന് ഏറ്റവും ചുരുങ്ങിയത് ആറ് വര്‍ഷം സര്‍വീസ് ബാക്കിയുള്ളവരായിരിക്കണം. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. പലിശ നിരക്ക് 10 ശതമാനം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ.കെ.ജി ആസ്പത്രിക്ക് സമീപം തട്ടാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04972705036, 9400068513
അപേക്ഷ ക്ഷണിച്ചു
പയ്യന്നൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ യുജി, പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം കോ-ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് എന്നീ ബിരുദാനന്തര കോഴ്സുകളിലേക്കുമാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. http://www.ihrdadmissions.org വെബ്സൈറ്റ് വഴിയും കോളേജ് നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 04972877600, 8547005059
ലേലം
ജലസേചന വകുപ്പ് പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ളതും അസിസ്റ്റന്റ് എന്‍ജിനീയര്‍ കസ്റ്റോഡിയനായിട്ടുള്ളതുമായ അംബാസിഡര്‍ കാര്‍ ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് സബ് ഡിവിഷന്‍ കാര്യാലയ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 9744210328
ലേലം
കണ്ണൂര്‍ താലൂക്ക് 1 വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമ വസ്തുക്കള്‍ ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം.
സഹകരണ പെന്‍ഷന്‍: സിറ്റിംങ്ങ് ജൂണ്‍ 16 ന്
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ജൂണ്‍ 13 മുതല്‍ 26 വരെ ജില്ലകളില്‍ വീണ്ടും സിറ്റിംങ്ങ് നടത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ ജൂണ്‍ 16-ന് കേരള ബാങ്ക് ഹാളിലാണ് സിറ്റിംഗ്. സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴി സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് പ്രൊഫോമ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ ജില്ലകളില്‍ സിറ്റിംങ്ങ് നടത്തുന്ന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട തീയതിയില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.
ഗസ്റ്റ് അധ്യാപക ഒഴിവ്
ആയിത്തറ മമ്പറം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ആന്ത്രോപോളജി ജൂനിയര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍-9495772526
ഇന്റഗ്രേറ്റഡ് കോഴ്‌സിന് അപേക്ഷിക്കാം
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പില്‍ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കണ്ണൂര്‍ സര്‍വകലാശാല ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാം. www.admission.
സ്‌കില്‍ അസിസ്റ്റന്റ്
ജില്ലയില്‍ പൊതുവിദ്യാസ വകുപ്പിന് കീഴിലുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ സ്‌കില്‍ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതാത് എസ്.ഡി.സി.യില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ് റോളുകളില്‍ എന്‍എസ്‌ക്യുഎഫ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ. കോഴ്‌സ് പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 35 വരെ. അപേക്ഷകര്‍ ജൂണ്‍ 12 നകം ssakannur@gmail.com എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.ssakerala.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 04972707993
ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ 2025-26 അധ്യായന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, ജേണലിസം വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍, ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ www.eknmgc.ac.in ല്‍ ലഭ്യമായ പ്രൊഫോര്‍മ പൂരിപ്പിച്ച്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ജൂണ്‍ 12 ന് വൈകിട്ട് മൂന്നിനകം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി.18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി ജൂണ്‍ 30 വരെ സമര്‍പ്പിക്കംവിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ജില്ലയിലെ പഠനകേന്ദ്രം- ആയോധനാ ഫൗണ്ടേഷന്‍, കുഴിപ്പങ്ങാട് തലശ്ശേരി. ഫോണ്‍-9916998735. ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍- 94471 26919