കപ്പൽ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡും നാവികസേനയും രംഗത്ത്‌

കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ തീ ഇതുവരെ നിയന്ത്രണവിധേയമായില്ല. അപകടസ്ഥത്തേക്ക് കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. ഇതിനിടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ട്.

സിംഗപ്പൂർ ഫ്‌ളാഗ് സ്ഥാപിച്ച എം വി വാൻ ഹായ് 503 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കാണ് തീ വ്യാപിക്കുന്നത്. വലിയ തോതിൽ കറുത്ത പുകയാണ് ഉയരുന്നത്. പത്ത് കണ്ടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് നിഗമനം. എന്നാൽ ഈ കണ്ടെയ്നറുകൾക്കുള്ളിലുള്ള വസ്തു എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കണ്ടെയ്നറുകളിൽ എന്താണെന്ന് മനസ്സിലായാൽ മാത്രമാണ് തീ ആണക്കുന്നതിന് നടപടി സ്വീകരിക്കാൻ ആവുക.

നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഡോണിയർ വിമാനങ്ങൾ നിരീക്ഷണത്തിലുണ്ട്.

അഴീക്കലിനു സമീപം 40 നോട്ടിക്കൽ മൈലിലാണ് അപകടം നടന്നിരിക്കുന്നത്. അപകടം നടന്ന കപ്പലിൽ 22 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 18 പേർ കടലിലേക്ക് ചാടി. കൊളംബോയിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പലാണിത്.

ബേപ്പൂരിൽ നിന്നും 88 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 12 40 ന് തീ കൂടുതൽ കണ്ടെയ്നറിലേക്ക് വ്യാപിച്ചു. പരുക്കേറ്റ ഒരാളുടെ നിലവിരുതരമാണ്. രണ്ട് തായ്‌വാനി,ഒരു ഇൻഡോനേഷ്യൻ,ഒരു മ്യാന്മാർ എന്നീ ജീവനക്കാരെയാണ് നിലവിൽ കാണാതായിരുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും