കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ +2 സയൻസ്‌കാർക്ക് പഠനാവസരം 

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ +2 സയൻസ്‌ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് അവസരം. 2025-26 അദ്ധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്-കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന 5 വർഷ ഇന്റർഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കാം. 3 വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി BSc സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വര്ഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം MSc ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50% മാർക്). കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ – 9447649820, 04972806401.

സംഗീതത്തിൽ 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം -അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ സംഗീത പഠന വകുപ്പിൽ സംഗീതത്തിൽ 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു . പ്ലസ് ടു- വും സംഗീതത്തിൽ അഭിരുചിയും ഉള്ളവർക്ക് അപേക്ഷിക്കാം. www.admission.kannuruniversity.ac.in  എന്ന വെബ്സൈറ്റ് ലൂടെ online ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട  അവസാന തീയതി  2025  ജൂൺ 17 .

സർവകലാശാല പഠന വകുപ്പുകളിലെ വിവിധ പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾ, എം.ബി.എ പ്രോഗ്രാം എന്നിവയുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടിയിരിക്കുന്നു

2025-26 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ പ്രോഗ്രാമിന്റേയും, പഠന വകുപ്പുകളിലെ വിവിധ പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുടേയും പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 30/06/2025 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക.

ഹെൽപ്പ് ലൈൻ നമ്പർ: 7356948230, +914954262995

E-mail id: deptdoa@kannuruniv.ac.in

ഹാൾ ടിക്കറ്റ്

18.06.2025 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ മേഴ്‌സി ചാൻസ്/സപ്ലിമെന്ററി (2011-2019 അഡ്മിഷൻ) മാർച്ച് 2025, പ്രൈവറ്റ് രെജിസ്ട്രേഷൻ  മൂന്നാം  സെമസ്റ്റർ എം എ / എം കോം  ഡിഗ്രി (റെഗുലർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) നവംബർ  2024 എന്നീ  പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ്പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക്(വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

 പരീക്ഷാഫലം

ആറാം  സെമസ്റ്റർ ബി.എ.എൽ.എൽ.ബി(റെഗുലർ/സപ്ലിമെന്ററി)മെയ് 2025  പരീക്ഷാഫലം സർവകലാശാലവെബ്‌സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും  ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ   26-06-2025 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

   മേഴ്‌സി ചാൻസ് പരീക്ഷ

വിദൂര വിദ്യാഭാസം   അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പാർട്ട് 2 ഇംഗ്ലീഷ്  (2010 അഡ്മിഷൻ വരെ ) മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് 24.06.2025 വരെ പിഴയില്ലാതെയും 26.06.2025 വരെ  പിഴയോട് കൂടിയും  ഓഫ് ലൈൻ ആയി അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്                                                    

കണ്ണൂർ, എം.ജി സർവ്വകലാശാലകൾ സംയുക്തമായി നടത്തുന്ന പി.ജി പ്രോഗ്രാമുകളുടെ എൻട്രൻസ് പരീക്ഷ ജൂൺ 18 ന്  നടത്തപ്പെടും

കണ്ണൂർ, മഹാത്മാഗാന്ധി സർവ്വകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എം.എസ്.സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ 18/06/2025 (ബുധനാഴ്ച) 10:00 a.m to 12:00 p.m  ന് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്, പയ്യന്നൂരിൽ വെച്ച് നടത്തപ്പെടും.

എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് അപേക്ഷകരുടെ പ്രൊഫൈലിൽ ഉടൻ ലഭ്യമാക്കുന്നതായിരിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും