വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഐടിഐ സ്പോർട്സ് ക്വാട്ട പ്രവേശനം

ജില്ലയിലെ ഐടിഐകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ സ്‌കൂൾ തലത്തിൽ ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ അല്ലെങ്കിൽ ജില്ലാ കായിക സംഘടനകൾ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ ലഭിച്ചവർക്ക് അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ഐടിഐ കോഴ്സിന് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പും, കായിക നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കണം. ഐടിഐയിൽ അപേക്ഷ നൽകേണ്ട അവസാന തീയ്യതി തന്നെയാണ് സ്‌പോർട്‌സ് കൗൺസിലിലും അപേക്ഷ നൽകേണ്ട അവസാന തീയ്യതി. ഫോൺ : 0497 2700485

സൗജന്യ യോഗ പരിശീലന ക്യാമ്പ്

11-ാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജൂൺ 26 മുതൽ ജീവിതശൈലിരോഗങ്ങൾക്ക് 10 ദിവസത്തെ സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും.  രജിസ്ട്രേഷൻ ജൂൺ 16 ന് ആരംഭിക്കും.  ഫോൺ  :7012416425

ലേലം

കേരള വനം വകുപ്പിന്റെ കണ്ണൂർ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) സർക്കാർ തടി ഡിപ്പോയിൽ തേക്ക്, തേക്കിതര തടികളുടെ ലേലം ജൂൺ 16 ന് നടക്കും.  ലേലത്തിൽ പങ്കെടുക്കുവാൻ ഡിപ്പോയിൽ വെച്ചും www.mstcecommerce.co  എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം.  പാൻകാർഡ്, ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ കോപ്പികൾ കൊണ്ടുവരണം.  ഫോൺ : 04902302080, 9562639496

ഡിപിസി യോഗം 17ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം ജൂൺ 17ന് ഉച്ച 2.30ന് ഡിപിസി ഹാളിൽ ചേരും.

ഗവ. ഐടിഐ കുറുമാത്തൂരിൽ പ്രവേശനം

ഗവ. ഐടിഐ കുറുമാത്തൂരിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ട്രേഡുകളിൽ 2025ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷ ഓൺലൈനായി https://itiadmissions.kerala.gov.in/എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in/ എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേനയോ അപേക്ഷ നൽകാം. അവസാന തീയ്യതി: ജൂൺ 20. ഐടിഐയിലെ ഹെൽപ് ഡെസ്‌കിലോ 04602 225450, 9048442359 നമ്പറുകളിലോ ബന്ധപ്പെടുക.

യുപിഎസ്ടി അഭിമുഖം

കണ്ണൂർ ഗവ. ടിടിഐ (മെൻ) ആൻഡ് മോഡൽ യുപി സ്‌കൂളിൽ യുപിഎസ്ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 16ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കുടുംബശ്രീ വനിതകൾക്ക് പരിശീലനം നൽകുന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിങ്, വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് പെയിന്റിംഗ്, ഇലക്ട്രിക്കൽ പ്ലംബിംഗ് പരിശീലനം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും.  അപേക്ഷകൾ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ ജൂലൈ ആറിനകം ലഭിക്കണം. ഫോൺ : 0497 2702080

അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയവരായിരിക്കണം. എസ്എസ്എൽസി പാസായവരും 18നും 45നും ഇടയിൽ പ്രായമുള്ളവരുമായ കുടുംബശ്രീ /ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾ ആയിരിക്കണം. ഗ്രാമപഞ്ചായത്ത് / സിഡി എസിന്റെ ശുപാർശയോടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എൽസി ബുക്ക്, ആധാർ, റേഷൻ കാർഡ്, എന്നിവയുടെ പകർപ്പ്, സിഡിഎസിന്റെ സാക്ഷ്യപത്രം എന്നിവയും ഹാജരാക്കണം. അപേക്ഷഫോം ഗ്രാമപഞ്ചായത്തുകളിലും കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ജൂലൈ ആറിനകം ലഭിക്കണം. ഫോൺ : 0497 2702080

ഒരു സിഡിഎസിൽ ഒരു സംരംഭം പദ്ധതി

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സിഡിഎസിൽ ഒരു സംരംഭം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും. അപേക്ഷകർ ഗ്രാപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രോജക്ടിന്റെ വിശദ വിവരം അപേക്ഷയോടൊപ്പം സമർപ്പിക്കണം.  നിശ്ചിതമാനദണ്ഡത്തിനനുസരിച്ച് ആയിരിക്കും സബ്സിഡി ലഭിക്കുക. അതാത് ഗ്രാമപഞ്ചായത്ത്/സിഡി എസിന്റെ ശുപാർശയോടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ ജൂലൈ മൂന്നിനകം ലഭിക്കണം. ഫോൺ: 0497 2702080

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഹിയറിങ് 24ന് കോഴിക്കോട്  

ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ച കണ്ണൂർ ജില്ലയിലുള്ളവരുടെ ഹിയറിംഗ് ജൂൺ 24ന് രാവിലെ ഒമ്പത് മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട്, വയനാട്, കാസർകോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാർക്കും 24നാണ് ഹിയറിംഗ്. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക. കണ്ണൂർ ജില്ലയിൽ നിന്നും 77 പരാതികളാണ് ലഭിച്ചത്.

വായന പക്ഷാചരണം

ജില്ലാ സാക്ഷരതാ മിഷൻ ജൂൺ 19 മുതൽ വായന പക്ഷാചരണം നടത്തുന്നു. പഠന ക്ലാസുകളിൽ പഠിതാക്കൾക്കായി ലേഖന മത്സരങ്ങൾ, സെമിനാറുകൾ, പുസ്തക ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി നിർവഹിക്കും.

ആയുർവേദ തെറാപ്പിസ്റ്റ്

കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയുർവേദ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായിരിക്കണം. ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വയസ്സ്: 18-41. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ 23 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ-04972700831

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും