കാലാവധി നീട്ടി
2024-2025 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് ബസ്സുകളില്‍ യാത്ര ചെയ്യുന്നതിനായി അനുവദിച്ച കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായി കണ്ണൂര്‍ ആര്‍ ടി ഒ അറിയിച്ചു.
അധ്യാപക ഒഴിവ്
ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറിയില്‍ വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപക താല്‍കാലിക ഒഴിവിലേക്ക് ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരീയാടുള്ള 110 കെ.വി ലൈനും അനുബന്ധ ടവറും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 18 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ 110 കെ.വി അഴീക്കോട് സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
ആരോഗ്യം ആനന്ദം ക്യാമ്പയിന്‍ 2.0 യുടെ ഭാഗമായി ജൂണ്‍ 19, 20, 23, 27 തീയതികളില്‍ നടക്കുന്ന പരിശീലന പരിപാടിയിലേക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 17 രാവിലെ 11 മണിക്കകം ക്വട്ടേഷന്‍ നല്‍കണം. ഇ മെയില്‍: dmohkannur@gmail.com, ഫോണ്‍: 0497 2700709
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഹിയറിങ് 24ന് കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന് പരാതി സമര്‍പ്പിച്ച കണ്ണൂര്‍ ജില്ലയിലുള്ളവരുടെ ഹിയറിംഗ് ജൂണ്‍ 24ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട്, വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാര്‍ക്കും 24നാണ് ഹിയറിംഗ്. ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചവര്‍ പ്രസ്തുത ഹിയറിംഗിന് പങ്കെടുക്കണമെന്ന് കണ്ണൂര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. മാസ് പെറ്റീഷന്‍ നല്‍കിയവരില്‍ നിന്നും ഒരു പ്രതിനിധിയെ മാത്രമെ ഹിയറിംഗില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
അധ്യാപക ശില്‍പശാല
പടവ് ക്രിയേറ്റീവ് തിയേറ്റര്‍ രജതജൂബിലിയുടെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്ക് ‘ക്രിയേറ്റീവ് ഡ്രാമ ക്ലാസ്സ് മുറിയില്‍’ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ജൂലൈ 12, 13 തീയ്യതികളില്‍ ശില്‍പശാലയുടെ രണ്ടാം ബാച്ച് കണ്ണൂരില്‍ നടക്കും. താല്‍പര്യമുള്ളവര്‍ക്ക് 9778093521, 9446673437 നമ്പറുകളില്‍ ജൂണ്‍ 30 നകം ബന്ധപ്പെടാം.
ട്യൂഷന്‍ ടീച്ചര്‍ നിയമനം
പാനൂര്‍ ബ്ലോക്ക്പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പിന്റെ കതിരൂര്‍ വേറ്റുമലില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വിവിധ വിഷയങ്ങളില്‍ ട്യൂഷന്‍ ടീച്ചര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തിലേക്കും ടി.ടി.സിയുള്ളവര്‍ക്ക് യു.പി വിഭാഗത്തിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 8891175129, 9947654005
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 18 ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഡിഗ്രി/പി.ജി പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ പള്ളിപ്പാറ ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ -ഓപ്പറേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി സൈറ്റ്, http:/www.ihrdadmission.org സൈറ്റ് എന്നിവ മുഖേന അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി(എച്ച്), ഫിഷര്‍മാന്‍ വിഭാഗത്തിന് ഫീസ് ആനുകൂല്യം, ലംപ്സം ഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍: 8547005052, 9961416202, 9447596129
ഐ.ടി.ഐ പ്രവേശനം
കണ്ണൂര്‍ ഗവ.വനിത ഐ.ടി.ഐയില്‍ എന്‍സിവിടി ട്രേഡുകളായ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, ഒരു വര്‍ഷ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://itiadmissions.kerala.
അതിഥി അധ്യാപക നിയമനം
കതിരൂര്‍ ജി.വി.എച്ച്.എസ്സില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.ജി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് അഭിമുഖത്തിന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 7510153050, 9947085920
എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തിരുവനന്തപുരം നന്ദാവനത്ത് പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സിയില്‍ ലഭിക്കും. http://app.srccc.in/register ലിങ്ക് വഴിയും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. വെബ്സൈറ്റ്; www.srccc.in, ഫോണ്‍- 0471 2570471, 9846033001
യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് / തത്തുല്യ യോഗ്യതയുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. https://apps.srccc.in/register ലിങ്കിലൂടെ ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍; പുനര്‍ജനി യോഗ, മമ്പ – 9446391015, നവോദയ യോഗ ശിക്ഷണ്‍ കേന്ദ്ര, തലശ്ശേരി -9847646437, സ്ഥിതി യോഗ സെന്റര്‍, പായം – 9495213775, കെ.വി കുഞ്ഞുരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, മയ്യില്‍ – 9495789470, മാര്‍ഷല്‍ ആര്‍ട്‌സ് യോഗ ആന്റ് ഫിറ്റ്നസ് അക്കാദമി, പയ്യന്നൂര്‍ – 7560899201, സ്മാര്‍ട്ട് യോഗ ക്ലബ്, മട്ടന്നൂര്‍ – 9497609780, പ്രകൃതി യോഗ സെന്റര്‍, തളിപ്പറമ്പ – 9847825219, പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍, റെയില്‍വേ സ്റ്റേഷന് എതിര്‍വശം – 9048591662, പി.കെ.എസ് യോഗ കളരി അക്കാദമി, ചെറുകുന്ന് – 9497145859, ഫ്രണ്ട്സ് ഓഫ് യോഗ, പാനൂര്‍: 7017433887, കടത്തനാടന്‍ ആരോമല്‍ കളരി സംഘം, മട്ടന്നൂര്‍: 9526800966, സമഗ്ര യോഗ മെഡിറ്റേഷന്‍ സെന്റര്‍, കേളകം: 9388461156, 9074617068, പുനര്‍ജനി യോഗ മൈന്റ് ആന്റ് റിഫ്രഷ്‌മെന്റ് സെന്റര്‍, പഴയങ്ങാടി: 9847455338, പ്രഗതി എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിട്ടി: 9447484712, 0490 2492136
യോഗ ടീച്ചര്‍ ട്രെയിനിംഗ്
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യം അടിസ്ഥാന യോഗ്യതയുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. യോഗ അസോസിയേഷന്‍ ഓഫ് കേരള മയ്യില്‍; ഫോണ്‍: 9495789470