കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് നടത്തുന്ന എൻട്രൻസ് പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
   2025-26 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ/സെന്റററുകളിലെ വിവിധ യു.ജി/പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ 21/06/2025, 22/06/2025 തീയ്യതികളിൽ നടത്തുന്നതാണ്. എൻട്രൻസ് പരീക്ഷയുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് (www.admission.kannuruniversity.ac.in)
പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ വഴി  മാത്രം ബന്ധപ്പെടുക.

Helpline Numbers – 7356948230, +914954 262 995

E-mail id: deptdoa@kannuruniv.ac.in

കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന പിജി പ്രോഗ്രാമുകളുടെ  പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം എസ് സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ് മുഖേന പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തങ്ങളുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സംശയങ്ങൾക്ക് ടെലിഫോൺ/ഇ-മെയിൽ മുഖാന്തിരം ബന്ധപ്പെടുക.
Help Line No: +914954262995, 7356948230 ; E-mail id: deptdoa@kannuruniv.ac.in

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ എം എ /എം എസ്  സി / എം സി എ / എം എൽ ഐ എസ്  സി/എൽ എൽ എം/എം ബി എ / എം പി ഇ എസ് ഡിഗ്രി ഒന്നാം സെമസ്റ്റർ (2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (2023 അഡ്മിഷൻ) (CBCSS – സപ്ലിമെന്ററി ) ജനുവരി  2025, പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി  എന്നിവയ്ക്ക് 26.06.2025 തിയ്യതി  വൈകുന്നേരം 5 മണി വരെ ഓഫ്‌ലൈനായി  അപേക്ഷിക്കാം.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), നവംബർ 2024  പരീക്ഷയുടെ  ഫലം  വെബ്സൈറ്റിൽ ലഭ്യമാണ്.

ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക്       27.06.2025 വൈകുന്നേരം  5  മണിവരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്ട്രേഷൻ

എം ജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം. എസ്. സി. ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി.എസ്.എസ് – റെഗുലർ/ സപ്ലിമെന്ററി), മെയ് 2025  പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ജൂൺ  24 മുതൽ 28   വരെയും  പിഴയോടു കൂടി  ജൂൺ 30 വരെയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ +2 സയൻസ്‌കാർക്ക്  പഠനാവസരം 

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ  ക്യാമ്പസ്സിൽ +2 സയൻസ്‌ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് അവസരം. 2025-26 അദ്ധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്-കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന 5 വർഷ ഇന്റർഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കാം. 3 വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി BSc സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വര്ഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം MSc ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50% മാർക്). കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ – 9447649820, 04972806401.

പി ജി പരീക്ഷകൾ ജൂലൈ 01 ന് ആരംഭിക്കും

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾ ജൂലൈ 01 ന് ആരംഭിക്കുന്ന വിധം പുതുക്കി നിശ്ചയിച്ചു  . ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും     

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും