വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ രാഗേഷ് കായലൂർ അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യുറോ ലേഖകൻ മട്ടന്നൂർ ചാവശ്ശേരി ശ്രീനിലയത്തിൽ രാഗേഷ് കായലൂർ അന്തരിച്ചു.ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മട്ടന്നൂർ ഇരിട്ടി റോഡിൽ കോടതിക്ക് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോൾ ടോറസ് ലോറി ഇടിക്കുകയായിരുന്നു.രാജേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിലും തുടർന്ന് ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയ ലേഖകനായിരുന്നു.ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് ആയിരുന്നു.

2008 ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ് റീഡറായി.കാസർകോട് ബ്യൂറോയിലും ലേഖകനായി പ്രവർത്തിച്ചു. പരേതനായ എ സി രാഘവൻ നമ്പ്യാരുടെയും ഓമന യുടെയും മകനാണ് . ഭാര്യ ജിഷ,
മക്കൾ ശ്രീനന്ദ, സൂര്യതേജ്.ബുധനാഴ്ച പകൽ 11ന് കണ്ണൂർ ദേശാഭിമാനിയിലും 12 മട്ടന്നൂരിലും പൊതുദർശനത്തിന് വെക്കും.ഒരുമണിക്ക് വീട്ടിലെത്തിച്ചശേഷം നാലുമണിക്ക് മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിൽ സംസ്കരിക്കും.

 

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു