കണ്ണൂർ സർവകലാശാലയുടെ ജേണലിസം ആൻഡ് മീഡിയ സ്റ്റഡീസ് പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം. എ. ജേണലിസം & മീഡിയാ സ്റ്റഡീസ് വിദ്യാർത്ഥികൾക്കായി നാളെ (11/07/2025) നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചിരിക്കുന്നു.നാളത്തെ പരീക്ഷ മാത്രമാണ് മാറ്റി വെച്ചിരിക്കുന്നത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മൂന്നാം സെമസ്റ്റർ കോളേജ് മാറ്റം
മൂന്നാം സെമസ്റ്റർ FYUGP,FYIMP ഇൻസ്റ്റിറ്റിയൂഷൻ ട്രാൻസ്‌ഫറിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 14.07.2025 (തിങ്കൾ) ന് രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ് (ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ നേരിട്ട് ഹാജരാകുന്നതിന് പകരം പ്രതിനിധിയെ അയക്കാവുന്നതാണ് ).പ്രവേശനം ഉറപ്പിച്ചതിന് ശേഷം മാത്രം നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന കോളേജിൽ നിന്നും വിടുതൽ വാങ്ങി ട്രാൻസ്ഫർ ലഭിച്ച കോളേജിൽ 15.07.2025 തിയതി വൈകിട്ട് 5 മണിക്കുള്ളിൽ അഡ്മിഷൻ നേടേണ്ടതാണ്.14.07.2025 ന് രാവിലെ 10 മണിക്ക് ട്രാൻസ്ഫർ ചെയ്യേണ്ട കോളേജിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് അഡ്മിഷൻ ലഭിക്കുന്നതല്ല .
സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവ്വകലാശാലയും എംജി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്‌സിൽ ഏതാനും സീറ്റൊഴിവുകളുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 14/07/2025 -ന് രാവിലെ 10:30 മണിക്ക് വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9496372088 എന്ന നമ്പറിൽ ബന്ധപ്പെടുക.
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എം സി എ പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളും എം എസ് സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ് സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകളും ഒഴിവുണ്ട് .യോഗ്യരായ വിദ്യാർത്ഥികൾ 14 -07 -2025 തിങ്കളാഴ്ച രാവിലെ 10 .30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകേണ്ടതാണ്
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. ആന്ത്രോപോളജിക്ക് മൂന്ന് എസ്.സി. ഒരു എസ്.ടി. തുടങ്ങി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 14-07-2025 ന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. എസ്.സി. എസ്.ടി. യുടെ അഭാവത്തിൽ മറ്റുള്ള വിഭാഗങ്ങളെയും പരിഗണിക്കുന്നതാണ്.
ഫോൺ:7306130450.
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.സി, എസ് ടി , എക്കണോമിക്കലിവീക്കർ സെക്ഷൻ (EWS) വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ്സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 11.07.2025 രാവിലെ 11:00 മണിക്ക് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്നഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്.സി, എസ് ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 11.07.2025 രാവിലെ 11:00 മണിക്ക് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ് ടി, എക്കണോമിക്കലി വീക്കർ സെക്ഷൻ (EWS), ഈഴവ/തീയ്യ/ബില്ലവ (ETB) വിഭാഗത്തിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 11.07.2024 വെള്ളി രാവിലെ 11:00 മണിക്ക് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ ക്ഷണിക്കുന്നു
കണ്ണൂർ, തളാപ്പിലെ ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിങിൽ നടത്തുന്ന 2025-26 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പി.ജി.ഡി.എൽ.ഡി. പാർട്ട് ടൈം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 07 ഓഗസ്റ്റ് 2025.
സീറ്റുകളുടെ എണ്ണം- 26, കോഴ്സ് കാലാവധി ഒരു വർഷം(2 സെമസ്റ്ററുകൾ).
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ — 9447278001, 8289952801, 0497-2708001
വെബ് സൈറ്റ് : www.hrudayaram.org, https://www.kannuruniversity.
മാറ്റി വെച്ച പരീക്ഷ
ബസ് സമരം കാരണം മാറ്റി വെച്ച 08.07.2025 ന് നടത്താനിരുന്ന കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ, രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ( സി ബി സി എസ് എസ്- റെഗുലർ / സപ്ലിമെന്ററി ), മെയ് 2025 പരീക്ഷകൾ, 2025 ജൂലൈ 17 ന് നടത്താവുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബി. എസ് സി. ഹോട്ടൽ മാനേജ് മെൻറ് ആൻറ് കാറ്ററിംഗ് സയൻസ് (സപ്ലിമെൻററി), ഏപ്രിൽ 2025 ൻറെ പ്രായോഗിക പരീക്ഷകൾ 2025 ജൂലൈ 14 ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെൻറ് കോളേജ്, തലശ്ശേരിയിൽ വച്ച് നടത്തുന്നതാണ് .
ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷ ഫലം
സർവ്വകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി. ബി. സി. എസ്. എസ്. – സപ്ലിമെന്ററി ), നവംബർ 2024, റിവൈസ് ചെയ്ത രണ്ടാം സെമസ്റ്റർ എം. എഡ്. ഡിഗ്രി (സി. ബി. സി. എസ്. എസ്-റെഗുലർ) മെയ് 2024 എന്നീ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി. ബി. സി. എസ്. എസ്. – സപ്ലിമെന്ററി ), നവംബർ 2024 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.07.2025 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.