സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ നിലപാട് കടുപ്പിച്ച് സമസ്ത

സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ നിലപാട് കടുപ്പിച്ച് സമസ്ത. വിഷയത്തില്‍ സര്‍ക്കാരുമായി ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാടിനെതിരെയും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. ആരായാലും മറുപടികള്‍ മാന്യമായിരിക്കണമെന്ന് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ സമയം മാറ്റാനാകില്ലെന്ന് കഴിഞ്ഞ ദിവസം വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

‘സമയം എല്ലാവര്‍ക്കും കണ്ടെത്താമല്ലോ. നമ്മള്‍ സമയം കണ്ടെത്തുകയെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേയുള്ളൂ. മറുപടികള്‍ മാന്യമായിരിക്കണം ആരായാലും. നിലപാട് അംഗീകരിക്കില്ലായെന്നെല്ലാം ആര്‍ക്കും പറയാമല്ലോ. ആ ചെയ്തി ശരിയല്ല. സമുദായങ്ങള്‍ അല്ലേ സര്‍ക്കാരിന് വോട്ട് ചെയ്തത്. സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി നോക്കാനല്ലേ മന്ത്രിസഭ. ഞങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിക്കാണ് നിവേദനം കൊടുത്തത്. അദ്ദേഹം പറയട്ടെ’, ജിഫ്രി തങ്ങള്‍ പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും