പീഡനത്തിന് ഇരയായ നൂറോളം സ്ത്രീകളെ കുഴിച്ചു മൂടി; മുൻ ശുചീകരണത്തൊഴിലാളി കോടതിയിലെത്തി മൊഴി നൽകി

കർണാടകയിലെ ധർമസ്ഥാലയിൽ പീഡനത്തിന് ഇരയായ നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി കോടതിയിലെത്തി മൊഴി നൽകി. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ ബെൽതങ്കാടി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മൊഴി നൽകിയത്. മുഖം മറച്ചാണ്‌ കോടതിയിൽ എത്തിയത്. മൊഴി നൽകുമ്പോൾ അഭിഭാഷകരെ ഒപ്പമിരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

താൻ കുഴിച്ചു മൂടിയതെന്ന് ഇയാൾ അവകാശപ്പെടുന്ന ഒരു മൃതദേഹത്തിന്റെ അസ്ഥിയും കോടതിക്ക് കൈമാറിയിട്ടുണ്ട്. ദക്ഷിണ കന്നഡ എസ് പി അസ്ഥികൾ പരിശോധനയ്ക്കായി ഏറ്റെടുത്തു. മൃതദേഹങ്ങൾ കുഴിച്ചിട്ട എല്ലാ സ്ഥലവും കാട്ടിത്തരാമെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെത്തുടർന്ന് പൊലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവിട്ടു.കേസ് അന്വേഷണം ഊർജിതമായി നടക്കുന്നതായി ദക്ഷിണ കന്നഡ എസ് പി പറഞ്ഞു. എന്നാൽ ഇതുവരെ കേസിൽ ആരെയും ചോദ്യം ചെയ്തിട്ടില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും