സർക്കാരിന് ലഹരി മാഫിയയെ നിയന്ത്രിക്കാൻ ശേഷിയില്ലെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റിയംഗം കെ സുധാകരൻ എം.പി. ഇവിടെ എവിടെയാണ് ലഹരി കിട്ടാത്തത്. യു.പി സ്കൂളിൽ, ഹൈസ്കൂളിൽ, സർക്കാർ ഓഫീസിൽ, കണ്ണൂർ സെൻട്രൽ ജയിലിൽ എന്നു വേണ്ട എല്ലായിടത്തും ലഹരി കിട്ടുന്നില്ലേ. ലഹരി നിയന്ത്രിക്കാനുള്ള കഴിവും പ്രാപ്തിയും ഇന്ന് സംസ്ഥാനം ഭരിക്കുന്ന സർക്കാരിനില്ല.
സെൻട്രൻ ജയിലിൽ ലഹരി സുലഭമാണ് എന്ന് ആർക്കാണ് അറിയാത്തത്. അവിടെ പാർട്ടിക്കാരാണ് ലഹരി എത്തിക്കുന്നത് എന്ന് സർക്കാരാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്. അത്തരം കാര്യമൊന്നും ഊഹിച്ച് പറയേണ്ടതല്ല. കഴിവുകെട്ട സർക്കാരിന് കീഴിൽ ഇതിലൊക്കെ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് കരുതാനാവില്ല. എല്ലാ മേഖലയിലും സർക്കാരിന് വീഴ്ച്ചയാണ്. ഇത് വർഷങ്ങളായി ചുണ്ടിക്കാട്ടുന്നു. എന്നിട്ടും ഒരു പരിഹാരവുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.