കണ്ണൂർ – തോട്ടട – തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കണ്ണൂർ – തോട്ടട – തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം ഇന്ന് രാവിലെ മുതൽ തടഞ്ഞതിനെ തുടർന്നാണ് നാട്ടുകാരും ബസ് തൊഴിലാളികളും സമരം തുടങ്ങിയത്. ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ വഴി തിരിച്ചുവിടാൻ തുടങ്ങിയതോടെയാണ് ഇന്ന് രാവിലെ 11 മണിയോടെ സ്വകാര്യ ബസുകളുടെ ഓട്ടം നിർത്തിവെച്ചത്. റോഡ് പ്രവ്യത്തി തടഞ്ഞു കൊണ്ടു നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്. ഇതോടെ സംഘർഷമൊഴിവാക്കാൻ എടക്കാട് പൊലിസ് സ്ഥലത്തെത്തി. വിവരമറിഞ്ഞെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണ്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു