വയനാട് ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം

വയനാട് ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലാണ് മോഷണം നടന്നത്. ബിജെപി നേതാവ് പി സി മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ആറു ദിവസമായി ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കോടുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും