ആറളം പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മയുടെ മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു. ഇന്ന് രാവിലെ നാട്ടുകാർ 7 മണിക്ക് തിരച്ചിൽ ആരംഭിച്ചെങ്കിലും ഒമ്പതര മണിയോടെ ആറളം റസ്ക്യു ടീമംഗങ്ങൾ കാണുകയും അപ്പോൾ തന്നെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. ഷക്കീർ പുഴക്കര യുടെ നേതൃത്വത്തിൽ ആറളം റസ്ക്യു അംഗങ്ങൾ ആയ നാസർ പൊയിലൻ, മജീദ് ദാനിയ, മൊയ്‌തീൻ ചാത്തോത്ത്, ജയൻ കൊടുവളം എന്നിവർ ചേർന്ന് മൃതദേഹം കരക്കടുപ്പിച്ചു.