ഹൈദരാബാദില്‍ 51കാരിയെ കൊലപ്പെടുത്തിയ ശേഷം മോഷണം

ഹൈദരാബാദില്‍ 51കാരിയെ കൊലപ്പെടുത്തിയ ശേഷം മോഷണം. ഹൈദരാബാദിലെ സ്വാന്‍ ലേക്ക് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. അന്‍പതുകാരിയായ രേണു അഗര്‍വാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുക്കര്‍ കൊണ്ട് അടിയേറ്റ് തല തകര്‍ന്ന നിലയിലായിരുന്നു. കഴുത്തറുത്താണ് കൊലപാതകം. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് തന്നെ കുളിച്ച് വസ്ത്രം മാറി മോഷ്ടാക്കള്‍ മുങ്ങി. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ രേണു മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വൈകിട്ട് ഭര്‍ത്താവ് അഗര്‍വാള്‍ രേണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. സംശയം തോന്നിയ അഗര്‍വാള്‍ വീട്ടില്‍ എത്തി വാതിലില്‍ മുട്ടിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഒരു പ്ലംബറുടെ സഹായത്തോടെ ബാല്‍ക്കണിയിലെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് രേണുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി