ചികിത്സാ പിഴവ്: ഗുരുതര അവസ്ഥയിലായിരുന്ന കണ്ണൂർ സ്വദേശിനി മരിച്ചു

തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതര അവസ്ഥയിലായിരുന്ന യുവതി മരിച്ചു.കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമീറ ആണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്ക് എതിരെയാണ് പരാതി.ഒരുകോടി രൂപയോളം ചെലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടു എന്നാണ് ബന്ധുക്കളുടെ ആരോപണം.

അറുപത് ശതമാനം രോഗശമനം ഉറപ്പ് നൽകിയ ശേഷമാണ് ചികിത്സയ്ക്ക് വിധേയമായത്, എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും ആരോഗ്യനില കൂടുതൽ ഗുരുതരമായി എന്നുമാണ് ബന്ധുക്കളുടെ പരാതി.കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു