വിദേശ തൊഴിലവസരങ്ങളുമായി പയ്യന്നൂര്‍ ജോബ് ഫെയര്‍ 20 ന്
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലാമത്തെ പ്രാദേശിക ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച എകെഎഎസ് ജിവിഎച്ച് എസ് എസ്സില്‍ നടക്കും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂര്‍ നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേള രാവിലെ 10 മണിക്ക് ടി. ഐ. മധുസൂധനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 35 കമ്പനികളിലെ 180 ലധികം തസ്തികകളിലായി 800 ലധികം തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാണ്. യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ നൂറിലധികം വിദേശ തൊഴിലവസരങ്ങളും ജോബ് ഫെയറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പത്താം തരം മുതല്‍ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്നിക്, ബിടെക് യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഗ്രാഫിക് ഡിസൈനര്‍, വെബ് ഡവലപ്പര്‍, ടെക്‌നിക്കല്‍ കോഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്‌നീഷ്യന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, വിഷ്വല്‍ മെര്‍ക്കന്‍ഡൈസര്‍, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍വീസ് എന്‍ജീനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ടെലികോളര്‍, ലാബ് ടെക്‌നീഷ്യന്‍, ജനറല്‍ നഴ്‌സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങള്‍. ജോബ് ഫെയറില്‍ പങ്കെടുക്കുന്ന ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമയുള്ള 30 പേരെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഇന്റേണ്‍ഷിപ്പിനു തെരഞ്ഞെടുക്കും. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴിലന്വേഷകര്‍ https://forms.gle/
പാലയാട് സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള 21 ന്
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ”വിജ്ഞാന കേരളം” പദ്ധതിയുടെ ഭാഗമായി, അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള സെപ്റ്റംബര്‍ 21 ന് രാവിലെ 9.30 മുതല്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. https://forms.gle/
മിച്ചഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചു
തലശ്ശേരി താലൂക്കിലെ പോത്തന്‍ ജോസഫ് ആന്‍ഡ് സണ്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ തലശ്ശേരി ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. തൃപ്പങ്ങോട്ടൂര്‍ അംശം പൊയിലൂര്‍ ദേശത്ത് റീ സര്‍വേ നമ്പര്‍ 272, 273, 275/1എ, 278 ല്‍ ഉള്‍പ്പെട്ട 741.91 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഈ ഭൂമിക്ക് കൈവശക്കാരുണ്ടെങ്കില്‍ അവര്‍ക്ക് അപേക്ഷ നല്‍കാന്‍ ഒരു മാസം സമയം അനുവദിക്കുകയും അപേക്ഷ തീര്‍പ്പാകുന്നതുവരെ ആയവരെ ഒഴിവാക്കി ബാക്കി ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുവാന്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഇ ഷറഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലശ്ശേരി തഹസില്‍ദാറെ ചുമതലപ്പെടുത്തി. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ തഹസില്‍ദാര്‍ എം വിജേഷ്, സി വിജയന്‍, എം മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഏകദിന സെമിനാര്‍ 23 ന്
ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ഏകദിന സെമിനാര്‍/ സംവാദം സെപ്റ്റംബര്‍ 23 ന് രാവിലെ ഒന്‍പത് മണി മുതല്‍ മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. ഫോണ്‍: 9447063686
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പടിയൂര്‍ ഐ ടി ഐയില്‍ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്ക് എഞ്ചിനീയറിംഗില്‍ ബി ടെക്കും ഒരു വര്‍ഷ പ്രവൃത്തി പരിചയം/ മെക്കാനിക്ക് എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം/ ഫിറ്റര്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04602 278440
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടു കൂടി ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി പാസായവര്‍ക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ / പാര്‍ടൈം ബാച്ചുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 64 അങ്കണവാടികളിലേക്ക് ആറ് മാസത്തേക്ക് പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ തളിക്കാവ് കണ്ണൂര്‍ അര്‍ബന്‍ ഐ സി ഡി എസ് കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0497 2708150
നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
മലപ്പുറം താനൂര്‍ തൂവല്‍തീരം ബീച്ചില്‍ 2023 ല്‍ ഉണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രഗല്‍ഭ വ്യക്തികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ തേടുന്നു. അഭിപ്രായങ്ങള്‍ ഓഫീസ് ഓഫ് ജസ്റ്റിസ് വി.കെ മോഹനന്‍, കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി, കൊച്ചി – 682031 എന്ന വിലാസത്തില്‍ അയക്കാം. കൂടാതെ ഒക്ടോബര്‍ 14 ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ്
ജില്ലാ പോലീസ് പരാതി അതോറിറ്റിയുടെ സിറ്റിംഗ് സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
ബാങ്ക് അദാലത്ത്
കണ്ണൂര്‍ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച കേസുകള്‍ ഉള്‍പ്പെടുത്തിയുള്ള ബാങ്ക് അദാലത്ത് സെപ്റ്റംബര്‍ 22 ന് കണ്ണപുരം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, 23 ന് ചാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, 24 ന് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണിമുതല്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ ആദ്യാക്ഷരം കുറിക്കാം
തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലിന്റെയും തലശ്ശേരി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാം. ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, എഴുത്തുകാരി കെ.ആര്‍ മീര എന്നിവര്‍ ആദ്യാക്ഷരം പകര്‍ന്ന് നല്‍കും. മുന്‍കൂര്‍ രജിസ്ട്രേഷന് തലശ്ശേരി സബ് ട്രഷറിക്ക് മുന്‍വശത്തുള്ള ടൂറിസം ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 9847506567, 9746223233
ഹെല്‍പര്‍ നിയമനം
പള്ളിക്കുന്ന് കോര്‍പറേഷന്‍ സോണലിലെ ഒന്നാം ഡിവിഷന്‍ ( പള്ളിയംമൂല) നെഹ്റുജി അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷ് സെന്ററില്‍ ഹെല്‍പറെ നിയമിക്കുന്നു. പ്രസ്തുത ഡിവിഷണലില്‍ സ്ഥിരതാമസക്കാരായ എസ് എസ് എല്‍ സി പാസായ 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കണ്ണൂര്‍ റൂറല്‍ ഐ സി ഡി എസ് ഓഫീസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സ്, പള്ളിക്കുന്ന്, കണ്ണൂര്‍ – 670004 വിലാസത്തില്‍ സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0497 2749122
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂര്‍ താലൂക്ക് കാങ്കോല്‍ വില്ലേജിലുള്ള ശ്രീ വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണമതിലകം ക്ഷേത്രത്തിലും എളമ്പിലാന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിലും അഞ്ച് വീതം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
തളിപ്പറമ്പ് താലൂക്ക് അരങ്ങം മഹാദേവ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനായി ഹിന്ദുമതവിശ്വാസികളായ താലൂക്കിലെ സ്ഥിരതാമസക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25 – 67. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോടുള്ള ഓഫീസില്‍ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 0495 2367735
ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി ജില്ലാ കോടതി, കണ്ണൂര്‍, കൂത്തുപറമ്പ് മുന്‍സിഫ് കോടതികള്‍ എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ഫോട്ടോകോപ്പിയര്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ബഹു.പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി – 670101 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം.