കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ ബി എസ് സി ഫിസിക്സ്/ കെമിസ്ട്രി കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുണ്ട്. ഹയർ സെക്കണ്ടറി തരത്തിൽ സയൻസ് പഠിച്ച വിദ്യാർത്ഥികൾക്ക് അഞ്ചുവർഷം വരെ പഠിക്കാവുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ (ഫിസിക്സ്/ കെമിസ്ട്രി) ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 2025 സെപ്റ്റംബർ 19 (വെള്ളിയാഴ്‌ച) രാവിലെ 11 മണിക്ക് എടാട്ടുള്ള ഭൗതികശാസ്ത്ര വകുപ്പിൽ ഹാജരാകേണ്ടതാണ്.

അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50% മാർക്ക്). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ – 9447649820, 0497-2806401

പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ മൂന്നാം  സെമസ്റ്റർ ഫൈവ് ഇയർ ഈന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ  ആൻഡ് സ്പോർട്സ്  (ഇന്റഗ്രേറ്റഡ് എം പി ഇ എസ്)  നവംബർ  2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക്   29/09/2025 വൈകുന്നേരം 5  മണി വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാ വിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  മൂന്നാം    സെമസ്റ്റർ എം. എഡ്.   ( സി ബി സി എസ് എസ്- റെഗുലർ-2024 അഡ്മിഷൻ /സപ്ലിമെന്ററി-2023 അഡ്മിഷൻ), നവംബർ    2025,  മൂന്നാം    സെമസ്റ്റർ എം എഡ്   ( സി ബി സി എസ് എസ്- സപ്ലിമെന്ററി -2022 അഡ്മിഷൻ) നവംബർ    2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025  ഒക്ടോബർ  08   മുതൽ 14  വരെയും, പിഴയോട് കൂടി  ഒക്ടോബർ  15 വരെയും അപേക്ഷിക്കാം.

ജോലി ഒഴിവ് 

കണ്ണൂർ സർവകലാശാലയുടെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സ്, പയ്യന്നൂരിൽ  പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രതിദിനം 700/- രൂപ നിരക്കിൽ,  179  ദിവസത്തേക്കാണ് നിയമനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾ  22/09/2025 (തിങ്കളാഴ്‌ച) രാവിലെ 10.30 മണിക്ക് സാക്ഷ്യപത്രങ്ങളുടെ അസ്സലും പകർപ്പും സഹിതം എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ – 9447649820, 049728064

2025-26  ഇൻറർകോളേജിയറ്റ് കായിക മത്സരങ്ങൾ ആരംഭിക്കുന്നു

2025-26   വർഷത്തെ ഇൻറർകോളേജിയറ്റ് കായിക മത്സരങ്ങൾ ഈ മാസം 25ന് ആരംഭിക്കും.ആദ്യമത്സരയിനമായ കബഡി (മെൻ) സപ്തംബർ 25ന് രാജപുരം സെൻറ്പയസ് കോളേജിലും ഫെൻസിംങ് സപ്തംബർ 26ന് ഗവ.ബ്രണ്ണൻ കോളേജിലും, ജൂഡോ ഒക്ടോബർ 6,7 തീയ്യതികളിൽ മട്ടന്നൂർ പഴശ്ശിരാജ കോളേജിലും ആർച്ചറി മാനന്തവാടി ഗവ.കോളേജിൽ ഒക്ടോബർ 8നും നടത്തുന്നതാണ്.

പ്രൈവറ്റ്  രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം (റഗുലർ – 2023 പ്രവേശനം/ സപ്ലിമെന്ററി – 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics – Private Registration – Assignment ലിങ്കിൽ ലഭ്യമാണ്.  ഈ ലിങ്ക് വഴി ഓൺ‌ലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന  കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.

അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയ്യതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതല്ല.

തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്റുകൾ  ലഭിക്കേണ്ട അവസാന തീയ്യതി 07.10.2025 ആണ്.

പ്രായോഗിക പരീക്ഷ പുനഃ ക്രമീകരിച്ചു 

 2025 സെപ്റ്റംബർ 19 ന് (വെള്ളിയാഴ്ച) സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ്, എസ് എൻ കോളേജ്, കണ്ണൂർ എന്നീ പരീക്ഷാ സെന്ററുകളിൽ 12.30 മുതൽ 1.30 വരെയായി ക്രമീകരിച്ച  നാലാം   സെമസ്റ്റർ  ബി കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) R/S/I, ഏപ്രിൽ  2025  പ്രായോഗിക പരീക്ഷ അന്നേ ദിവസം  ഉച്ചക്ക് ശേഷം  2  മുതൽ  3  വരെ നടത്തുന്ന വിധത്തിൽ പുനഃ ക്രമീകരിച്ചു.

തീയതി നീട്ടി 

കണ്ണൂർ സർവകലാശാലയുടെ എഫ്.വൈ.യു.ജി . പി. പാറ്റേൺ പ്രകാരമുള്ള പ്രൈവറ്റ് രെജിസ്ട്രേഷൻ മൂന്നു വർഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 20-09-2025 വരെ നീട്ടിയിരിക്കുന്നു .

കണ്ണൂർ സർവകലാശാല–യെനപ്പോയ സർവകലാശാല സി.ഐ.ഒ.ഡി.എസ്. സംയുക്ത കരാർ

ആധുനിക ജീവശാസ്ത്ര മേഖലയിലെ അക്കാദമിക്, ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കണ്ണൂർ സർവകലാശാലയും മംഗളൂരുവിലെ യെനപ്പോയ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ഓമിക്സ് ഡാറ്റാ സയൻസ് (സി.ഐ.ഒ.ഡി.എസ്)-ഉം തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രത്തിൽ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസും യെനപ്പോയ സർവകലാശാല സി.ഐ.ഒ.ഡി.എസ് ഡയറക്ടർ പ്രൊഫ. രാജേഷ് രാജുവും ഒപ്പുവച്ചു. ചടങ്ങിൽ ഡോ. അനീഷ് കുമാർ കെ.പി. (സിണ്ടിക്കറ്റ് അംഗം), ഡോ. സൂരജ് എം. ബഷീർ (മോളികുലാർ ബയോളജി വിഭാഗം മേധാവി), ഡോ. അരുണ്‍കുമാർ ജി. (അസിസ്റ്റന്റ് പ്രൊഫസർ, മോളികുലാർ ബയോളജി), ഡോ. അഭിതാജ് (അസിസ്റ്റന്റ് പ്രൊഫസർ, യെനപ്പോയ സർവകലാശാല), ശ്രീ. സോനെറ്റ് ഡി. തോമസ്, സുസ്മി വർഗീസ്, രേവതി നന്ദകുമാർ (പി.എച്ച്.ഡി. ഗവേഷണ വിദ്യാർത്ഥികൾ, യെനപ്പോയ സർവകലാശാല) എന്നിവർ പങ്കെടുത്തു. അതിനൊപ്പം നിഷ പി.എം. (അസിസ്റ്റന്റ് രജിസ്ട്രാർ), ശ്രീ. മനോജ് (സെക്ഷൻ ഓഫീസർ), രമ്യ (അസിസ്റ്റന്റ്) എന്നിവർ IQAC ഓഫീസിനെ പ്രതിനിധീകരിച്ചു. ഈ കരാറിന് നേതൃത്വം നൽകിയത്‌ കണ്ണൂർ സർവകലാശാലയിലെ മോളികുലാർ ബയോളജി വിഭാഗമാണ്.

ഈ സഹകരണം സംയുക്ത ഗവേഷണം, വിദഗ്ധരുടെ വിജ്ഞാന കൈമാറ്റം, അധ്യാപക–വിദ്യാർത്ഥി വിനിമയം എന്നിവയ്ക്ക് വഴി തെളിക്കും. പ്രത്യേകിച്ച് ഓമിക്സ് സാങ്കേതികവിദ്യകൾ, മെഷീൻ ലേണിങ് പ്രയോഗങ്ങൾ, സ്ട്രക്ചറൽ ബയോളജി മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും