വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ആർ കെ വി വൈ – പിഡിഎംസി സൂക്ഷ്മ ജലസേചനം 2025-26 പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നിവ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയിടമുള്ള കർഷകർക്ക് പദ്ധതി പ്രകാരം ചെലവിന്റെ 55 ശതമാനം പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം, പമ്പിംഗ് ആവശ്യങ്ങൾ എന്നിവയ്ക്ക് കൂടി സഹായം ലഭ്യമാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാർ, ബാങ്ക് പാസ്ബുക്ക്, ഈ വർഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടിക വർഗക്കാർക്ക് മാത്രം) എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലയിലെ കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ അടുത്തുള്ള കൃഷിഭവനുകളിലോ ലഭിക്കും. ഫോൺ: 04972965150, 9383472051, 9383472052, 9383472050, 9400430944

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ ഉച്ച ഒരുമണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കിച്ചൺ ഡിസൈനർ, ഓട്ടോകാഡ്, എംഐഎസ് എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നീഷ്യൻ, ഐടി സപ്പോർട്, ഡ്രൈവർ, ബില്ലിംഗ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ഓട്ടോമൊബൈൽ ടെക്നിഷ്യൻ ആൻഡ് അഡൈ്വസർ, സീനിയർ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

പേര് രജിസ്റ്റർ ചെയ്യണം

കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന തലശ്ശേരി താലൂക്കിലെ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. അസ്സൽ സർട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്ന നിയമാനുസൃത സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 10നകം തലശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04902327923

സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനം

കേരള ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ 2025-26 സാമ്പത്തിക വർഷത്തിലെ അഞ്ച് ദിന പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. പരമ്പരാഗത സ്വർണ തൊഴിലാളി വിഭാഗത്തിൽ ഉൾപെടുന്നതും കാഡ്‌കോയുടെ ലേബർ ഡേറ്റ ബാങ്കിൽ രജിസ്റ്റർ ചെയ്തതുമായ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ആർട്ടിസാൻമാർക്ക് സെപ്റ്റംബർ 26 രാവിലെ 10.30 ന് കാഡ്‌കോ കണ്ണൂർ ജില്ലാ വികസന ഓഫീസ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ സംരംഭകത്വ കേന്ദ്രം, ഇരിണാവിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസം, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂ ഹാളിൽ എത്തണം. ഫോൺ: 0497 2867455, 8547260732

അക്രെഡിറ്റഡ് എഞ്ചിനീയർ നിയമനം

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2832055

ട്രേഡ്‌സ്മാൻ നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ കാർപെൻററി വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാനെ നിയമിക്കുന്നു, അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസ് സൂപ്രണ്ട് മുമ്പാകെ എത്തണം. ഫോൺ: 9400006495, 9446301684

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് ഡ്രൈവറുൾപ്പെടെ കാർ ലഭ്യമാക്കുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ കാര്യാലയത്തിൽ ഒക്ടോബർ ആറിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോൺ: 9497607804

തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച്ച

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് സെപ്റ്റംബർ 24 ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് നിയസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ തലശ്ശേരി സബ് ട്രഷറി ഓഫീസിന് മുൻവശം തലശ്ശേരി പൈതൃക ടൂറിസം ഓഫീസിൽ ഉദ്ഘാടനം  ചെയ്യും. ഒക്ടോബർ 16,17,18,19 തീയതികളിൽ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി യോഗം  

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി സീസൺ രണ്ടിന്റെ സംഘാടകസമിതി യോഗം സെപ്റ്റംബർ 25 ന് വൈകുന്നേരം നാലുമണിക്ക് മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി സ്‌കൂളിൽ നടക്കും. ഒക്ടോബർ രണ്ടിനാണ് മത്സരം.

സൗജന്യ മത്സര പരീക്ഷാ പരിശീലനം

ജില്ലാ പഞ്ചായത്ത് ജില്ലാ എംപ്ലോയ്‌മെന്റ് മുഖേന നടത്തുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽസി പാസായ 18 മുതൽ 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സെപ്റ്റംബർ 30 നകം ലഭിക്കണം. ഫോൺ: 9496070386, 9496070387, 9496070388, 9496070401, 0497-2700357

നിധി ആപ്‌കെ നികട് 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികട് ഗുണഭോക്താക്കൾക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി സെപ്റ്റംബർ 29 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള പ്രസ് ഫോറത്തിൽ നടക്കും. എല്ലാ ഗുണഭോക്താക്കളും തൊഴിലുടമകളും പങ്കെടുക്കണമെന്ന് പാപ്പിനിശ്ശേരി ഇ എസ് ഐ ബ്രാഞ്ച് മാനേജർ അറിയിച്ചു. ഫോൺ: ഇ എസ് ഐ പാപ്പിനിശ്ശേരി ബ്രാഞ്ച് – 04972944501, സബ് റീജിയണൽ ഓഫീസ് കോഴിക്കോട് – 04952772270, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസ് കണ്ണൂർ – 04972 712388

നാഷണൽ ആയുഷ് മിഷനിൽ ഒഴിവുകൾ

കണ്ണൂർ നാഷണൽ ആയുഷ് മിഷന് കീഴിലുള്ള വിവിധ ആയുർവേദ/ ഹോമിയോ സ്ഥാപനങ്ങളിൽ മൾട്ടി പർപ്പസ് വർക്കർ (നഴ്‌സ്), അക്കൗണ്ടിംഗ് ക്ലർക്ക്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ണൂർ സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം http://www.nam.kerala.gov.in/careers വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2944145

കൗൺസിലിംഗ്

കണ്ണൂർ ഗവ. ഐ ടി ഐയിൽ വിവിധ മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ നൽകിയവരുടെ പ്രവേശനത്തിനുള്ള കൗൺസിലിംഗ് സെപ്റ്റംബർ 24 ന് നടക്കും. രാവിലെ ഒൻപത് മണി മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ. ഓപ്പൺ കാറ്റഗറി, ഒ ബി എച്ച്, ഈഴവ, മുസ്ലിം, എസ് സി ഇൻഡക്‌സ് മാർക്ക് 170 വരെയും എസ് സി ഇൻഡക്‌സ് മാർക്ക് 150 വരെയുമുള്ള അപേക്ഷകർ രക്ഷിതാവിനൊപ്പം കൗൺസിലിംഗിന് എത്തണം. ഇതുവരെ അപേക്ഷ നൽകാത്ത പെൺകുട്ടികൾക്കും കൗൺസിലിംഗിൽ പങ്കെടുക്കാം. ഫോൺ: 9895265951

വൈദ്യുതി മുടങ്ങും

ഏച്ചൂർ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കടാങ്കോട്, കടാങ്കോട്പള്ളി, ചാലിൽ മൊട്ട, പൊലുപ്പിൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 24 ന് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

ലേലം

ഇരിട്ടി പോലീസ് സ്റ്റേഷൻ വളപ്പിലെ തേക്ക് മരത്തടി സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് ലേലം ചെയ്യും. തടി ലേല തീയതിക്ക് മൂന്ന് ദിവസം മുമ്പ് വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ അനുമതിയോടുകൂടി പരിശോധിക്കാം.

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ നാല് വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വികസനരേഖയുടെ 15 കോപ്പി പ്രിന്റ് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) എന്ന വിലാസത്തിൽ ഒക്ടോബർ ആറിന് രാവിലെ 11 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് മാസ് മീഡിയ വിഭാഗവുമായി ബന്ധപ്പെടാം. ഫോൺ: 04972 700194

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും