കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ

 കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എം.കോം. ( 5 ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ്-റെഗുലർ-2023 അഡ്മിഷൻ / സപ്ലിമെന്ററി -2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 സെപ്റ്റംബർ  26 മുതൽ 29 വരെയും, പിഴയോടു കൂടി സെപ്റ്റംബർ 30 ന്   വൈകുന്നേരം 5 മണി വരെയും  അപേക്ഷിക്കാം.

 പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ  ഒന്നാം സെമസ്റ്റർ ബിരുദാനന്തര  ബിരുദം (ഒക്ടോബർ  2024) , നാലാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്)  ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണ്ണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക്  വെബ്‌സൈറ്റിൽ  അപ്ഡേറ്റ് ചെയ്യുന്നതാണ്.

പരീക്ഷാ ഫലം                                          

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത്  സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്)ഏപ്രിൽ2025,അഫിലിറ്റിയേറ്റഡ്‌  കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) /എം സി എ ലാറ്ററൽ എൻട്രി, മെയ് 2025 പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 07.10.2025 ,5 P M വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്

കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ / സെന്ററുകൾ/അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള തിയ്യതി നീട്ടി.

 കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ / സെന്ററുകൾ/അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിൽ 2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 26.09.2025  വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ് .

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും