അമ്പയത്തോട് തീപ്പരി കുന്നിൽ ഇന്ന് പുലർച്ചെ നടന്ന കാർ അപകടത്തിൽ നാല് പേർക്ക് പരിക്ക്.വേങ്ങാട് സ്വദേശി മുബഷിറും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്ന് പുലർച്ചെ നാല് മണിക്ക് അപകടത്തിൽപ്പെട്ടത്.റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ വള്ളിയിൽ തട്ടി പുഴയിലേക്ക് മറിയാതെ നിന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കേളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.