എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞു മരിച്ചു. ഉളിക്കൽ നെല്ലിക്കംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകൾ അൽഫോൻസാ ജേക്കബ്ആണ് മരിച്ചത്. രണ്ടാം വർഷ വിദ്യാർത്ഥിനിയായ അൽഫോൻസചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജിലേക്ക് ബസ് കയറാൻ കാത്തു നിൽക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെ 8.45 മണിയോടെയാണ് സംഭവം.