ഹംബോൾട്ട് സർവകലാശാലയിലെ ‘ഇൻഹെറിറ്റ് ഫെലോ’ ബഹുമതി ഡോ. മാളവിക ബിന്നിക്ക്
കണ്ണൂർ സർവകലാശാലയിലെ ചരിത്രവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മാളവിക ബിന്നിയെ ജർമ്മനിയിലെ ബെർലിനിലുള്ള പ്രശസ്ത ഹംബോൾട്ട് സർവകലാശാലയിലെ കേറ്റ് ഹാംബർഗർ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിൽ 2026–2027 വർഷത്തേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ‘ഇൻഹെറിറ്റ് ഫെലോ’ ആയി തെരഞ്ഞെടുത്തു.
ജാതിയും ഭൗതീകതയും പൈതൃകവും തമ്മിലുള്ള ബന്ധത്തെ ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ് എന്ന നവീന അക്കാദമിക സമീപനത്തിലൂടെ വിശകലനം ചെയ്യുന്ന Castifacts (Caste Artefacts) എന്ന ശീർഷകത്തിലുള്ള ശ്രദ്ധേയമായ ഗവേഷണ പഠനമാണ് അവരെ ഈ ആഗോള ബഹുമതിക്ക് അർഹയാക്കിയത്.
‘Goddesses of South Asia: Traditions and Transformations’ (Bloomsbury Academic) എന്ന കൃതിയുടെ സഹ-എഡിറ്ററായ ഡോ. മാളവികയുടെ പുതിയ ഗ്രന്ഥം Polyphonic Ayurveda (Primus Publishers) പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. ജെഎൻയുവിൽ പിഎച്ച്ഡി പഠനത്തിനിടെ അവർക്കു ലഭിച്ച Erasmus Mundus Fellowship കൂടാതെ, കേരള ഹിസ്റ്ററി കോൺഗ്രസ് നൽകുന്ന ഇളംകുളം കുഞ്ഞൻ പിള്ള യംഗ് ഹിസ്റ്റോറിയൻ അവാർഡ് എന്നിവയും അവരുടെ ഗവേഷണ മികവിന്റെ തെളിവുകളാണ്.
2024-ൽ യു.എസ് കോൺസുലേറ്റ് സംഘടിപ്പിച്ച International Visitor Leadership Program (IVLP)-ലേക്കും അവർ തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ 2024 ലെ പ്രാഥമിക ജൂറിയിലും കേരള സാഹിത്യ അക്കാദമിയുടെ നോൺ-ഫിക്ഷൻ വിഭാഗത്തിലെ ജൂറിയിലും അവർ അംഗമായിരുന്നു.
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ (2023–2025) എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം എന്ന നിലയിൽ, അവർ ദേശീയ തലത്തിലുള്ള ചരിത്രപഠന രംഗത്ത് സജീവ സാന്നിധ്യമാണ്. കൂടാതെ, കേരള ഹിസ്റ്ററി കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് അംഗവുമാണ്. ലോകമെമ്പാടുമുള്ള ഇരുപതിലധികം രാജ്യങ്ങളിൽ അക്കാദമിക് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. മാളവിക, ദക്ഷിണേഷ്യൻ ചരിത്രപഠനങ്ങളിൽ പുതിയ ഗവേഷണവീക്ഷണങ്ങൾക്ക് വഴി തുറന്നെടുത്ത വ്യക്തിത്വമായി വിലയിരുത്തപ്പെടുന്നു.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .
ഉത്തരക്കടലാസിന്റെ പുനഃ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 21.10.2025 വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
ടൈം ടേബിൾ
05.11.2025ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽപ്രസിദ്ധീകരിച്ചു.
ദേശീയ വർക്ക്‌ഷോപ്പ്
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്, ഇന്ത്യൻ നാഷണൽ സ്‌ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിങ് അസോസിയേഷൻ (INSCA) നുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന “സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ്: പിരിയോഡൈസേഷൻ ടൂൾസ് ഫോർ കോച്ചസ് ആൻഡ് ട്രൈനേഴ്‌സ് ” എന്ന ദേശീയ വർക്ക്‌ഷോപ്പ് ഒക്ടോബർ 9, 10 തീയതികളിൽ കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽവച്ചു നടക്കുന്നു.
സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് ന്റെ പരിശീലന തത്വങ്ങളും, പ്രോഗ്രാം പ്ലാനിങ്ങിന്റെ രൂപകൽപ്പനയും, റെസിസ്റ്റൻസ് ട്രെയിനിങ്ങിന്റെ ബയോമെക്കാനിക്സ്, മസിൽ മെക്കാനിക്സ്, സ്പീഡ്, എൻഡ്യൂറൻസ്, ഏജിലിറ്റി എന്നിവയുടെ അടിസ്ഥാന പരിശീലന തത്വങ്ങളും ഉൾക്കൊളിച്ചിട്ടുള പ്രായോഗിക പരിശീലന പരുപാടിയിൽ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിശീലകരും ഗവേഷകരും പങ്കെടുക്കും. ഇന്ത്യയിലെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് മേഖലയിലെ വിധക്തരായ ഡോ. സാജു ജോസഫ് (Former High Performance Director, SAI & Secretary General, INSCA), മിസ്റ്റർ ആനന്ദ് ഡേറ്റ് (Head of Sports Science, Stance Health & Former NCA-BCCI Coach), മിസ് ദേവിമീന എസ് (High Performance Director, Basketball Federation of India) എന്നിവർ വരുന്ന രണ്ടു ദിവസങ്ങളിൽ വിവിധ സെഷനുകൾ നയിക്കും.