കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനം പട്ടയ പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ

കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനം പട്ടയ പ്രശ്നം അടിയന്തിരമായി പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.

ഭൂദാനം പ്രദേശത്തെ പട്ടയവുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ നിയമസഭ ഓഫീസിൽ മന്ത്രിയെ സന്ദർശിച്ച് വിഷയങ്ങൾ അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു. അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

എം എൽ എ യോടൊപ്പം ഇ പി ബാലൻ, കെ. സുമിത്രൻ, വി വി സന്തോഷ് മാസ്റ്റർ, സി ഷൈജു എന്നിവരും  ഉണ്ടായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും