വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സംരംഭകത്വ സംഗമവും സെമിനാറും 13 ന്

ലോക മുട്ട ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ സംഗമവും സെമിനാറും ഒക്ടോബര്‍ 13 ന് രാവിലെ 10.30ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വിവിധ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ 2025-26 വര്‍ഷത്തേക്കുള്ള ഒന്നാംഘട്ട അപേക്ഷ ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന ക്ഷണിച്ചു. 2024 – 25 അധ്യയന വര്‍ഷം പരീക്ഷകള്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി, പ്ലസ്ടു വിഭാഗങ്ങളില്‍ സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും, എം.ആര്‍.എസിലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രണ്ട് വര്‍ഷം കാലാവധിയുള്ളതും എ ഐ സി ടി ഇ അംഗീകാരമുള്ളതുമായ റഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്സുകള്‍ പാസായവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനത്തിനകത്തുള്ള മറ്റെല്ലാ കോഴ്സുകള്‍ക്കും ആനുകൂല്യം അനുവദിക്കുന്നതിന് പ്രസ്തുത കോഴ്‌സ് ഇ-ഗ്രാന്റ്‌സ് മാനദണ്ഡ പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കണം. വിവിധ വിഷയങ്ങളില്‍ ബി ഗ്രേഡ് വരെ ലഭിച്ചവര്‍ക്കും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ല/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0497 – 2700596

ഫിസിയോ തെറാപ്പിസ്റ്റ്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ പ്രീ യൂണിവേഴ്സിറ്റി / പ്രീ ഡിഗ്രി / തത്തുല്യ യോഗ്യതയും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫിസിയോ തെറാപ്പി ഡിപ്ലോമയുമാണ്  യോഗ്യത. പ്രായപരിധി 45 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 25 ഐ.ടി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഗവ.ഐ.ടി.ഐ യില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0495 2461898,0495 2371451

ഐ ടി ഐ കോഴ്സുകള്‍

കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ ഗവ. പ്രസ് പരിസരത്തുള്ള തെങ്ങ്, മാവ് എന്നീ ഫലവൃക്ഷങ്ങളുടെ വിളവെടുപ്പിനായി യോഗ്യരായ വ്യക്തികളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 22 ന് വൈകീട്ട് മൂന്ന് മണിക്കകം ദര്‍ഘാസ് അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2747306

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും