കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം.ബി.എ – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാം (2025-26) : സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ്  അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷം നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ്  അഡ്മിനിസ്ട്രേഷൻ (എം.ബി.എ) – എക്സിക്യൂട്ടീവ് – ഈവനിംഗ്” പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്‌മിഷൻ വഴി പ്രവേശനം നേടാവുന്നതാണ്.

യോഗ്യത: ബിരുദവും സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്:  ഓരോ സെമെസ്റ്ററിനും 35,000/- രൂപ.

പരമാവധി സീറ്റുകളുടെ എണ്ണം 40. ഇവയുടെ 10% സീറ്റുകൾ അല്ലെങ്കിൽ സീറ്റുകളിൽ ഒഴിവുള്ളവ കണ്ണൂർ സർവകലാശാലയിലെ സ്ഥിരം ജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.

കണ്ണൂർ സർവകലാശാല സ്ഥിരം ജീവനക്കാർക്ക് ഓരോ സെമസ്റ്ററിനും 5000 രൂപ ഫീസ് ഇളവ് ലഭിക്കും.വിശദവിവരങ്ങൾക്ക്  0497 2715183 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഏകദിന ശിൽപശാല

കണ്ണൂർ സർവകലാശാലയിലെ ഐപിആർ സെൽ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെഎസ്‌സിഎസ്ടിഇ) യുടെ കീഴിലുള്ള ബൗദ്ധിക സ്വത്തവകാശ വിവര കേന്ദ്രവുമായി (ഐപിആർഐസി-കെ) സഹകരിച്ച്, ഉന്നത വിദ്യാഭ്യാസത്തിൽ ബൗദ്ധിക സ്വത്തവകാശങ്ങളുടെ പങ്കിനെക്കുറിച്ച് ഒരു ഏകദിന ശിൽപശാല 2025 ഒക്ടോബർ 13 ന് സംഘടിപ്പിക്കും.

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ സിവിൽ സർവീസ് പരിശീലന ഹാളിൽ രാവിലെ 9:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച് വർക്ക്ഷോപ്പ് നടക്കും.

കണ്ണൂർ സർവകലാശാലയിലെ ഗവേഷണ വികസന സെൽ ഡയറക്ടറും ബയോടെക്നോളജി & മൈക്രോബയോളജി വിഭാഗം പ്രൊഫസറുമായ പ്രൊഫ. (ഡോ.) അനു അഗസ്റ്റിൻ രാവിലെ 9:30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. ഐപിആർ സെല്ലിന്റെ കോർഡിനേറ്ററും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കവിത ബാലകൃഷ്ണൻ സ്വാഗത പ്രസംഗം നടത്തും. കെഎസ്‌സിഎസ്ടിഇയിലെ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരളയിലെ പ്രോജക്ട് സയന്റിസ്റ്റ്-I ശ്രീമതി ചൈതന്യ പി.സി. ആശംസകൾ അർപ്പിക്കും. ഐപിആർ സെൽ അംഗവും രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബൈജു കെ.വി. നന്ദി പ്രകാശനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്, kavithab@kannuruniv.ac എന്ന വിലാസത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ഡോ. കവിത ബാലകൃഷ്ണനെ ബന്ധപ്പെടുക അല്ലെങ്കിൽ 8089437145 എന്ന നമ്പറിൽ വിളിക്കുക.

പുനർമൂല്യനിർണ്ണയഫലം

 അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും    ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി(റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം  സർവ്വകലാശാലവെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്   

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് )   നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

 ടൈം ടേബിൾ

മൂന്നാം സെമസ്റ്റർ എം സി എ (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2025 , പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ  മൂന്ന്, എഴ് സെമസ്റ്റർ ബി എ എൽ എൽ ബി  (റെഗുലർ/ സപ്ലിമെന്ററി ) നവംബർ  2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

 പുതുക്കിയ ടൈം ടേബിൾ

22.10.2025 ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച ,  മഞ്ചേശ്വരം ക്യാമ്പസ്സിലെ  അഞ്ചാം സെമസ്റ്റർ എൽ എൽ ബി ( റെഗുലർ / സപ്ലിമെന്ററി ) നവംബർ 2025  പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു                                                                          

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും