കണ്ണപുരത്ത് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വിൽപ്പനയ്ക്കായി സൂക്ഷിച്ച എം ഡി എം എ യുമായാണ് കണ്ണപുരം സ്വദേശി അൻഷാദ് അറസ്റ്റിലായത്.കണ്ണപുരം പോലീസ് ഇൻസ്പെക്ടർ കെ ഷാജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ. അതുൽ രാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 6.99 ഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. കണ്ണപുരം, അയ്യോത്ത്, മാട്ടൂൽ പാലം എന്നിവിടങ്ങളിൽ ലഹരി വിൽപ്പന വ്യാപകണെന്ന് ആരോപണം നിലനിൽക്കുന്നിടയ്ക്കാണ് പരിശോധന.