വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള

വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള ഒക്ടോബര്‍ 23 മുതല്‍ 28 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സംരംഭകര്‍ ഉല്‍പാദിപ്പിച്ച പരമ്പരാഗതവും നൂതനവുമായ ഉല്‍പന്നങ്ങള്‍ മേളയിലുണ്ടാകും. രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.

ഫാമിലി കൗണ്‍സിലര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ ജെന്‍ഡര്‍ അവെയര്‍നസ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീം പ്രകാരം താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് ഫാമിലി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ കൗണ്‍സിലിംഗ് യോഗ്യതയുമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം ഒക്ടോബര്‍ 28നകം ധര്‍മ്മശാല ജില്ലാ പോലീസ് ഓഫീസിലെ സി ബ്രാഞ്ച് ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കല്ല്യാശ്ശേരി ഒഴക്രോത്ത് തൃക്കൂല്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരാകാന്‍ ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും