മാനവിക വിഷയങ്ങളിൽ യൂ ജി സി 2025ഡിസംബർമാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകുന്നതാണ്.
താൽപ്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് 0497 2703130എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ്- റെഗുലർ/ സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കൗൺസിലിങ് സൈക്കോളജിസ്റ്റ്- നിയമനം
കണ്ണൂർ സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ്തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ&കൗൺസിലിങ് സൈക്കോളജി/കൗൺസിലിങ് സൈക്കോളജി/അപ്ലൈഡ് സൈക്കോളജി/സൈക്കോളജിയിൽബിരുദാ
കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി)താൽക്കാലിക നിയമനം
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസ് ഹിന്ദി വകുപ്പിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II(ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.M LiSc അല്ലെങ്കിൽ B .LiSc അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 – 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും), താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 24.10.2025 വെള്ളിയാഴ്ച്ച രാവിലെ 10.30 നു നീലേശ്വരം ക്യാമ്പ്സിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കേണ്ടതാണ്. (To be published in Kasaragod/Nileshwaram editions also)
26.11.2025ന് ആരംഭിക്കുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകൾക്ക് 24.10.2025 മുതൽ 29.10.2025 വരെ പിഴയില്ലാതെയും 31.10.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.