പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം സ്വന്ചതം മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയായിട്ടുള്ള ഒരു പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുന്നു എന്ന് പറയുന്നത് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. എല്ലാകാര്യങ്ങളിലും ഉറച്ച നിലപാടുള്ള സര്‍ക്കാരാണ്, എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് പോകുന്ന സര്‍ക്കാരാണ് എന്ന് പ്രഖ്യാപിച്ച പിണറായി വിജയന്‍ ഗവണ്‍മെന്റിനുള്ള തിരിച്ചടിയാണിത്. പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐഎമ്മിന് കാര്യങ്ങള്‍ ബോധ്യമായി എന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.