കണ്ണൂർ നഗരത്തെ നരകമാക്കിയ കോർപറേഷൻ ഭരണകൂടത്തിനെതിരെ ബിജെപികണ്ണൂർ നോർത്ത് ജില്ലാ കമിറ്റിയുടെ നേതൃത്ത്വത്തിൽ കോർപറേഷൻ ഓഫീസ് ഉപരോധ സമരം നടത്തി.തകർന്ന റോഡുകൾ നവീകരിക്കുക, യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കുക, തെരുവ് നായ നിയന്ത്രണത്തിന് എ ബി സി കേന്ദ്രം സ്ഥാപിക്കുക ഗതാഗതത്തിരക്ക് ഒഴിവാക്കാൻ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കുക, ശുദ്ധജല പ്ലാന്റ് പ്രവർത്തനക്ഷമമാക്കുക, പയ്യാമ്പലം പൊതു ശ്മശാനത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാക്കുക, സ്റ്റേഡിയം കോംപ്ലക്സ് പുതുക്കിപ്പണിക് ഉപയോഗപ്രദമാക്കുക, കോർപറേഷന്റെ അഴിമതി ഭരണം അവസാനിപ്പുക, സമഗ്ര – ശുചിത്വ വികസനം നടപ്പിലാക്കുക , കോർപറേഷൻ ആസ്ഥാനമന്ദിരത്തിന്റെ പണി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധ സമരം
ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് ഏ പി അബ്ദുള്ളക്കുട്ടി സമരം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി സി മനോജ് സ്വാഗതം പറഞ്ഞു.ദേശീയ സമിതിഅംഗം സി രഘുനാഥ്, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ജയലത ,കൗൺസിലർ വി കെ ഷൈജു, എം കെ വിനോദ്, ബിനിൽ, അനീഷ് കുമാർ ,ഷമീർ ബാബു, കൊയിലി പ്രകാശൻ , രാഗിണി ടീച്ചർ, പി ജ്യോതി, അരുൺകൈതപ്രം , എസ് വിജയ്,കൃഷ്ണപ്രഭ, എന്നിവർ സംബന്ധിച്ചു.