സ്പീക്ക‍ർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന(42) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ. സഹോദരങ്ങൾ: സ്‌പീക്കർ എ.എൻ ഷംസീർ, എ. എൻ ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ വച്ച് നടക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും