പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ട നിരാശ; യുവാവിനെ കുടുക്കാൻ സ്കൂളുകളിൽ യുവതിയുടെ വ്യാജ ബോംബ് ഭീഷണി, അറസ്റ്റ്

തന്റെ പ്രണയം നിരസിച്ച യുവാവിനെ കുടുക്കുന്നതിനായി 11 സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണിയുള്‍പ്പെടെയുള്ള സന്ദേശം അയച്ച കേസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതി പിടിയില്‍. റെനെ ജോഷില്‍ഡെ എന്ന യുവതിയെയാണ് നോര്‍ത്ത് ഡിവിഷന്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ പ്രണയം നിരസിച്ച യുവാവിനെ പ്രതികാരബുദ്ധിയോടെ കുടുക്കാനാണ് യുവതി ഇത്രയും വലിയ സൈബര്‍ ഭീഷണികള്‍ ആസൂത്രണം ചെയ്തത്. 11 സംസ്ഥാനങ്ങളിലെ ബെംഗളൂരു സ്‌കൂളുകള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണി ഇമെയിലുകളെ കുറിച്ച് നടത്തിയ വിപുലമായ സൈബര്‍ ക്രൈം അന്വേഷണമാണ് വഴിത്തിരിവായത്.

കര്‍ണാടകക്ക് പുറമെ ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്, തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലേക്കും യുവതി ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. മെയിലുകള്‍ അയക്കാനായി വിപിഎന്‍ ഉപയോഗിച്ച്തന്റെ യഥാര്‍ത്ഥ ലൊക്കേഷനും വ്യക്തിത്വവും മറച്ചുവെച്ചാണ് യുവതി പദ്ധതി നടപ്പാക്കിയത്. ഗേറ്റ് കോഡ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വെര്‍ച്ച്വല്‍ മൊബെല്‍ നമ്പറുകള്‍ കരസ്ഥമാക്കുകയും ആറ് ഏഴ് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഇതിനായി ഉപയോഗിച്ചതായും പൊലീസ് പറയുന്നു. നിലവില്‍ യുവതിയെ അഹമ്മദാബാദില്‍ നിന്നും ബെംഗളൂരുവിലെത്തിച്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും