കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാലയിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ  നടപ്പിലാക്കിയതിനനുബന്ധമായാണ് കെ-റീപ്പ്  സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽ വന്നത് .പരീക്ഷാ രെജിസ്ട്രേഷനിലും  അനുബന്ധ സേവനങ്ങളിലും കോളേജുകൾ /വിദ്യാർത്ഥികൾ  വരുത്തുന്ന പിശകുകൾക്ക് പിഴയീടാക്കേണ്ടതില്ലെന്ന  സിൻഡിക്കേറ്റ് തീരുമാനം നിലവിലുണ്ട് .  ഒന്നും രണ്ടും സെമസ്റ്ററുകളിൽ എഫ്.വൈ.യു.ജി./എഫ്.വൈ.ഐ.എം.പി. പ്രോഗ്രാമുകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക്  ഈ തീരുമാനത്തിന്റെയടിസ്ഥാനത്തിൽ പിഴയൊഴിവാക്കി നൽകിയിരുന്നു . ഇത് മൂന്നാം സെമസ്റ്ററിനും ബാധകമാണ് .മറിച്ചൊരു തീരുമാനം സർവകലാശാല എടുത്തിട്ടില്ല.എങ്കിലും, ചില കേന്ദ്രങ്ങൾ സർവകലാശാല കെ-റീപ്പ്  അനുബന്ധ സേവനങ്ങൾക്ക് വിദ്യാർഥികളിൽ നിന്നും പിഴയിനത്തിൽ വൻതുകയീടാക്കുന്നുവെന്ന വ്യാജ പ്രചാരണം  സംഘടിതമായി  നടത്തുന്നതും , കെ . റീപ്പ് സേവനങ്ങൾ ബഹിഷ്‌ക്കരിക്കുന്നുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നതും  സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .  എഫ്.വൈ.യു.ജി./എഫ്.വൈ.ഐ.എം.പി. പ്രോഗ്രാമുകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക്  കെ-റീപ്പ്  അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഒരു പിഴയും സർവകലാശാല ഇതുവരെ ചുമത്തിയിട്ടില്ല.മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്.

മൂന്നാം സെമസ്റ്റർ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( FYIMP- സി ബി സി എസ് എസ്- റെഗുലർ), നവംബർ 2025  പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

                               ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്തു 

കണ്ണൂർ യൂണിവേഴ്സിറ്റി നരവംശശാസ്ത്ര വകുപ്പ് പി എം ഉഷ സെല്ലുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ത്രിദിന സെമിനാർ പാലയാട് ജാനകി അമ്മാൾ ക്യാമ്പസ്സിൽ ആരംഭിച്ചു. കണ്ണൂർ സർവകലാശാല ഐ ക്യു എ സി ഡയറക്ടർ പ്രൊഫ. അനുപ് കുമാർ കേശവൻ ഉദ്ഘാടനം നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. സിനി. എം അധ്യക്ഷയായി. നരവംശശാസ്ത്രം മുൻ മേധാവി പ്രൊഫ.എസ്. ഗ്രിഗറി മുഖ്യ പ്രഭാഷണം നടത്തി. നരവംശ വിഭാഗം പ്രൊഫസർ ബി. ബിന്ദു, അന്ത്രോപോളൊജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മൈസൂർ ഹെഡ് ഡോ. മിഥുൻ സിക്ഡർ, നരവംശവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. എസ്. മഹേന്ദ്രകുമാർ, ഡി എസ് യു ചെയർപേഴ്സൺ ഗായത്രി സുരേന്ദ്രൻ, ഡോ. ഷബീർ തച്ചോളി എന്നിവർ സംസാരിച്ചു.

വിവിധ സെഷനുകളിലായി പ്രൊഫ. എസ്. ഗ്രിഗറി, ഡോ. മിഥുൻ സിക്ഡർ, ഡോ. സീത കക്കോത്ത്  എന്നിവർ ക്ലാസുകൾ എടുത്തു. ഗവേഷണ വിദ്യാർത്ഥികളായ കാതറിൻ, സായൂജ് കെ. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

            പ്രായോഗികപരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇൻറലിജൻസ് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) ഒക്ടോബർ 2025 പ്രായോഗികപരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ 2025 നവംബർ 27-ന് അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

രണ്ടാം  സെമസ്റ്റർ ബി.സി.എ. (പ്രൈവറ്റ് രജിസ്ട്രേഷൻ- എഫ് വൈ യു ജി പി  പാറ്റേൺ), ഏപ്രിൽ  2025   പ്രായോഗിക പരീക്ഷ നവംബർ 25 ന് കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്റ്, മാങ്ങാട്ടുപറമ്പിൽ   വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും