വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കായിക ക്ഷമതാ പരീക്ഷ 18 മുതൽ

എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) കാറ്റഗറി നമ്പർ- 743/2024 (ജനറൽ), 744/2024 (ബൈ ട്രാൻസ്ഫർ) തസ്തികയുടെ എൻഡ്യൂറൻസ് പരീക്ഷയിൽ വിജയിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നവംബർ 18 മുതൽ 21 വരെ രാവിലെ 5.30 മുതൽ മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്പോർട്‌സ് കോപ്ലക്സ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. കായിക ക്ഷമതാ പരീക്ഷക്ക് പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ഏതെങ്കിലും തിരിച്ചറിയൽ രേഖ, നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയും മറ്റെല്ലാ അസ്സൽ രേഖകളും സഹിതം അഡ്മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്തും സമയത്തും നേരിട്ട് ഹാജരാകണം. കായിക ക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികളുടെ അസ്സൽ പ്രമാണ പരിശോധന അന്നേ ദിവസംതന്നെ കേരള പബ്ലിക് ർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും.

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കെ ഫോൺ പണികൾ നടക്കുന്നതിനാൽകാനച്ചേരി, കാനച്ചേരി കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ  നവംബർ 13 ന് രാവിലെ 10.30 മുതൽ 3.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ലേലം

റവന്യൂ റിക്കവറി കുടിശ്ശിക വസൂലാക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് കുറ്റൂർ അംശം കുറ്റൂർ ദേശത്ത് റി.സ. നം 238/292 ൽ പെട്ട 0.1012 ഹെക്ടർ  സ്ഥലം ഡിസംബർ 23 ന് രാവിലെ 11.30 ന് കുറ്റൂർ വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും. ഫോൺ- 04985294844

റവന്യൂ റിക്കവറി കുടിശ്ശിക വസൂലാക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് പെരിങ്ങോം അംശം പെരിങ്ങോം ദേശത്ത് റി.സ. നം 64/102(64/6) ൽ പെട്ട  0.0405 ഹെക്ടർ സ്ഥലം ഡിസംബർ 24ന് രാവിലെ 11.30 ന് പെരിങ്ങോം വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും. ഫോൺ- 04985294844

കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കണ്ണൂർ റൂറൽ ഡിഎച്ച്ക്യൂ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്മെന്റ് വാഹനങ്ങളുടെ പുനർ ലേലം www.mstcecommerce.com വെബ്സൈറ്റ് മുഖേന നവംബർ 17 ന് രാവിലെ 11 മണി മുതൽ 04.30 മണി വരെ നടത്തും. ഫോൺ-9497931212

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

2025-26 സാമ്പത്തിക വർഷത്തിലെ സർക്കസ് പെൻഷൻ ലഭ്യമാകുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് ചെയ്യാതിരുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡിന്റെ പകർപ്പ് എന്നിവ കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ ഹാജരാക്കണം.

ഇന്റർവ്യൂ മാറ്റി

പന്ന്യന്നൂർ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്കുള്ള താൽക്കാലിക നിയമനത്തിന് നവംബർ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോസ്റ്റർ, റീൽ മത്സരം

കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ലൈൻ സുരക്ഷാ പദ്ധതിയുടെ നേതൃത്വത്തിൽ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാട്ട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റർ, ഇൻസ്റ്റഗ്രാം റീൽ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘എച്ച്.ഐ.വി/എയ്ഡ്‌സും യുവതയും’ എന്നതാണ് വിഷയം. മികച്ച പോസ്റ്റർ/റീൽ എന്നിവയ്ക്ക് സമ്മാനം ഉണ്ടായിരിക്കും. ഫോൺ 6282805586.

നിയമനം

കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 18 ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം എത്തിണം. ഫോൺ: 0460-2244500.

അഭിമുഖം 15 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ ട്രെയിനി, ടെലികോളർ, ഓഫീസ് സ്റ്റാഫ്, മെക്കാനിക്ക് ട്രെയിനി, എച്ച് ആർ ഓഫീസർ, ടൂ വീലർ മെക്കാനിക്ക്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഷോറൂം കൺസൾട്ടന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു/ഡിഗ്രി, ഐ.ടി.ഐ. ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്/മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് യോഗ്യതയുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0497-2707610, 6282942066

ക്യാമ്പ് ഫോളോവർ

മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ ക്യാരിയർ   ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. മുൻ പരിചയമുള്ളവർ നവംബർ 17ന് രാവിലെ 10.30 ന് അപേക്ഷ,  ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും