ബിഎല്‍ഒയുടെ മരണം; എസ്‌ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

പയ്യന്നൂർ നിയമസഭ മണ്ഡലത്തിലെ 18ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസർ അനീഷ് ജോർജ് വസതിയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തൊഴിൽ സമ്മർദമുണ്ടായിട്ടില്ലെന്നും അദ്ദേഹം നല്ല രീതിയിൽ ജോലി ചെയ്യുന്നയാളാണെന്നും ജില്ല കലക്ടർ അരുൺ കെ. വിജയൻ. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അനീഷിന്റെ കുടുംബത്തിന് എല്ലാ നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.

‘തൊഴിൽ സമ്മർദമുണ്ടായതായി അനീഷ് അറിയിച്ചിട്ടില്ല. 1065 ഫോറങ്ങൾ വിതരണം ചെയ്യാൻ അദ്ദേഹത്തെ ഏൽപിച്ചിരുന്നു. ഇതിൽ 50 ഫോറങ്ങൾ മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ. മറ്റുള്ളവ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ച സൂപ്പർവൈസറോട് ആവശ്യമില്ലെന്നും താൻതന്നെ പൂർത്തിയാക്കുമെന്നുമാണ് അനീഷ് അറിയിച്ചത്. പൊലീസ് പരിശോധനയിലും സംശയകരമായ പരിക്കുകളോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല’

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും