എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ പടക്കം എറിഞ്ഞെന്ന പരാതിയിലെ അന്വേഷണത്തില്‍ ട്വിസ്റ്റ്. ചെറുപുഴ പഞ്ചായത്ത് 18ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ ദാമോദരന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രി 11ഓടെ സ്‌ഫോടകവസ്തു എറിഞ്ഞുവെന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ചെറുപുഴ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ പടക്കം എറിഞ്ഞത് രാഷ്ട്രീയപ്രശ്‌നമല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.