വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നാഷണൽ ലോക് അദാലത്ത് ഡിസംബർ 13 ന്

ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ, മോട്ടോർ വാഹന നഷ്ടപരിഹാരം, സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, കോടതികളിൽ എത്താത്ത തർക്കങ്ങൾ എന്നിവ പരിഗണിക്കുന്നതിന് സംസ്ഥാന നിയമ സേവന അതോറിറ്റി ഡിസംബർ 13ന് നാഷണൽ ലോക് അദാലത്ത് നടത്തുന്നു. അദാലത്തിൽ കേസുകൾ ഉൾപ്പെടുത്തുന്നതിന് അഭിഭാഷകർ മുഖേനെയോ ജില്ലാ, താലൂക്ക് നിയമ സേവന അതോറിറ്റി ഓഫീസുകൾ മുഖേനെയോ നവംബർ 21 നകം അപേക്ഷിക്കാം. ഫോൺ: 0490-2344666 (ജില്ലാ നിയമസേവന അതോറിറ്റി), 0490-2993328 (തലശ്ശേരി നിയമസേവന അതോറിറ്റി), 0497-2940455 (താലൂക്ക് നിയമസേവന അതോറിറ്റി), 0460-2996309(തളിപ്പറമ്പ് നിയമസേവന അതോറിറ്റി)

എന്റോൾഡ് ഏജന്റ് കോഴ്സ്

അസാപ് കേരളയുടെ എന്റോൾഡ് ഏജന്റ് കോഴ്സ് ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ സർവകലാശാല ആസ്ഥാനത്തുള്ള അസാപ് സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സ് ആൻഡ് കരിയർ പ്ലാനിംഗ് കേന്ദ്രത്തിൽ നടക്കും. ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ, ഫിനാൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്‌ക്രീനിംഗ് ടെസ്റ്റ് മുഖേനെയാണ് പ്രവേശനം. താൽപ്പര്യമുള്ളവർക്ക് https://forms.gle/2grrmAoqbFG8AYHM8 ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ https://asapkerala.gov.in/course/enrolled-agent-offline-kannur-university-campus-thavakkara/ ൽ ലഭിക്കും. ഫോൺ: 7907828369

രജിസ്ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നവംബർ 20 നു രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ ലഭിക്കുന്നതിനുള്ള വൺ ടൈം രജിസ്ട്രേഷൻ നടക്കും. 50 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, 300 രൂപ, പാസ്പോർട്ട് സൈസ് ഫോട്ടോ, സാധുതയുള്ള ഇ മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497-2707610, 6282942066

ക്വട്ടേഷൻ റദ്ദാക്കി

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിലെ കമ്പ്യൂട്ടർ ലാബ്, ഇലക്ട്രോണിക്സ് വകുപ്പിലെ എം ടെക് ക്ലാസ്, ലാബ് എന്നിവിടങ്ങളിലെ തകരാറായ സ്ലൈഡിംഗ് വിൻഡോ മാറ്റിസ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. പുതിയ ക്വട്ടേഷനുകൾ നവംബർ 24 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 04972780226

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും