പി എച്ച് .ഡി പ്രവേശനം – അവസാന തിയ്യതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി 2025 ഡിസംബർ 15 വരെയായി ദീർഘിപ്പിച്ചിരിക്കുന്നു .
വിശദ വിവരങ്ങൾക്കായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക (research.kannuruniversity.ac.
PRESS RELEASE
Kannur University Ph.D Admissions – Date extended
The deadline for submitting online applications for the Ph.D. Admission (October 2025 Session) in various Departments and Recognized Research Centers for the year 2025 has been extended to 15 December 2025.
For further details, please visit Kannur University Research portal at (research.kannuruniversity.ac.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം. കോം. ( 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ) [സി ബി സി എസ് എസ് -സപ്ലിമെന്ററി-2023 & 2022 അഡ്മിഷൻ ] നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
നോമിനൽ റോൾ, ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്സ് & ബിസിനസ്സ് സ്റ്റഡീസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ) (സി. ബി. സി.എസ്. എസ്.) സപ്ലിമെന്ററി (2022 & 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
24.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ ഡിഗ്രി , ഒക്ടോബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാവെബ്സൈറ്റിൽ ലഭ്യമാണ്
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (നവംബർ 2025 ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി 30.11.2025 വരെ നീട്ടി