ജുഡീഷ്യൽ സിറ്റിംഗ് മാറ്റി
സംസ്ഥാന വഖഫ് ബോർഡ് നവംബർ 25ന് കണ്ണൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്താനിരുന്ന ജുഡീഷ്യൽ സിറ്റിംഗ് ഡിസംബർ മൂന്നിലേക്ക് മാറ്റിയതായി ഡിവിഷണൽ വഖഫ് ഓഫീസർ അറിയിച്ചു.
ജില്ലാതല പരിശീലന പരിപാടി 27 ന്
വഖഫ് വസ്തുവിവരങ്ങൾ പോർട്ടലിൽ അപ് ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വഖഫ് മുതവല്ലിമാർക്കും കമ്മിറ്റി ഭാരവാഹികൾക്കുമുള്ള ജില്ലാതല പരിശീലനം നവംബർ 27ന് രാവിലെ 10 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ നടക്കും. കേന്ദ്ര സർക്കാർ രൂപീകരിച്ച umeed.minorityaffairs.gov.in എന്ന സെൻട്രൽ പോർട്ടലിൽ അപ് ലോഡ് ചെയ്ത വസ്തുക്കളുടെ വിവരങ്ങൾ രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനകം വഖഫ് ബോർഡ് ഓഫീസിൽ ലഭിക്കണമെന്ന് ഡിവിഷണൽ വഖഫ് ഓഫീസർ അറിയിച്ചു.
സ്പർശ് പ്രചരണ പരിപാടി
ഇന്ത്യൻ സായുധസേന പെൻഷൻ പോർട്ടായ സ്പർശ് സംബന്ധിച്ച സെമിനാർ പി എ ഒ (ഒ ആർ എസ്) ഡി എസ് സിയുടെ നേതൃത്വത്തിൽ ഡി.എസ്.സി. സെന്ററിൽ നവംബർ 29 ന് രാവിലെ എട്ട് മണിക്ക് നടക്കും. സ്പർശ് സംബന്ധിച്ച എല്ലാതരം സേവനങ്ങളും ലഭ്യമായിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04972700069.
അഡിനോയിഡിന് ചികിത്സ
മൂക്കിന്റെ പുറകിലുള്ള ദശവളർച്ച (അഡിനോയിഡ്) മൂലമുണ്ടാകുന്ന മൂക്കിലൂടെയുള്ള ശ്വാസ തടസ്സം, കൂർക്കം വലി, വായയിലൂടെയുള്ള ശ്വസനം, ഉറക്കത്തിനിടെ ഉണ്ടാകുന്ന ശ്വാസതടസ്സം എന്നിവയ്ക്ക് കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ (ഒ.പി നമ്പർ എട്ട്) ഗവേഷണ അടിസ്ഥാനത്തിൽ ചികിത്സ നൽകുന്നു. നാലിനും 12 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിശോധന. ഫോൺ: 8075876759
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പിലാത്തറ റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനത്തിനായി ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. ഓൺലൈൻ / ഓഫ്‌ലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 9496015018, 04972800572 നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.reach.org.in ൽ ലഭിക്കും.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ
അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എൻ സി വി ഇ ടി അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ വാരാന്ത്യ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 540 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712