2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം രജിസ്ട്രേഷൻ കാർഡ്
കണ്ണൂർ സർവകലാശാല 2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾക്കു രജിസ്റ്റർ ചെയ്തവരുടെ രജിസ്ട്രേഷൻ കാർഡ് 2025 നവംബർ 25 മുതൽ സർവകലാശാല വെബ്സൈറ്റിൽ Academic – Private Registration – Print registration card എന്ന ലിങ്കിൽ നിന്നും നിർദേശിച്ച വിവരങ്ങൾ നൽകി ഡൗൺലോഡ് ചെയ്യാവുന്നതാണ്. എൻറോൾമെൻറ് നമ്പർ ലഭിച്ചവർ കെ റീപ് സോഫ്റ്റ്‌വെയർ വഴി 2025 ഡിസംബർ 9 മുതൽ ആരംഭിക്കുന്ന കോഴ്സ്/പരീക്ഷ രജിസ്ട്രേഷന് വേണ്ടി തങ്ങളുടെ എ.ബി.സി ഐഡി സർവകലാശാല വെബ്സൈറ്റിലെ Academic – Private Registration – ABC ID Entry ലിങ്കിൽ 25.11.25 മുതൽ 30.11.25 വരെ രജിസ്‌ട്രേഷൻ കാർഡിൽ നിർദേശിച്ച പ്രകാരം അപ്‌ലോഡ് ചെയ്യേണ്ടതാണ്
മൂന്നാം സെമസ്റ്റർ ബി കോം (2019-2023 അഡ്മിഷൻ) നവംബർ 2025 സെഷൻ പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി കോം (2019-2023 അഡ്മിഷൻ) നവംബർ 2025 സെഷൻ പ്രായോഗിക പരീക്ഷ (3B04COM Introduction to Computers and Networks) 2025 നവംബർ 26 ന് ചുവടെ ചേർത്ത ആറ് പരീക്ഷാ സെന്ററുകളിലായി നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
1. ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, തോട്ടട.
2. കുണിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കുണിയ
3. മേരി മാതാ ആർട്സ് & സയൻസ് കോളേജ്, മാനന്തവാടി.
4. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ
5. സെന്റ് ജോസഫ്‌സ് കോളേജ്, പിലാത്തറ
6. നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കുത്തുപറമ്പ
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റും നോമിനൽ റോളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളെജുകളിൽ 25/11/2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒക്ടോബർ 2025 (റഗുലർ/ഇമ്പ്രൂവ്മെന്റ്/സപ്ലിമെ
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എൽ എൽ. എം. (സി.ബി.സി.എസ്.എസ്. – റെഗുലർ/ സപ്ലിമെന്ററി) മെയ് 2025 പരീക്ഷയുടെ ഫലം 22-11-2025 പ്രസിദ്ധീകരിച്ചു .ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന,സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്കായി 04-12-225 വരെ ഓൺലൈനായി അപേക്ഷിക്കാം