കണ്ണൂർ മൂന്നാംപീടിക സ്വദേശി ബംഗ്ളൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ എൻജിനിയറിങ് വിദ്യാർത്ഥി ബംഗ്ളൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു.
ബാംഗ്ളൂര് ക്രൈസ്റ്റ് കോളജിന് സമീപത്തു വെച്ച് നിയന്ത്രണം വിട്ടപിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചാണ് അപകടം. കണ്ണൂർ മൂന്നാംപീടിക നാലാം റോഡിലെ ഹോപ്പ് വില്ലയിൽ വില്യം ഗോമസ് – ഷെർലി ഗോമസ് ദമ്പതികളുടെ മകൻ റയൺ ഗോമസാ (20)ണ് മരിച്ചത്. ബംഗ്ളൂര് ക്രൈസ്റ്റ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരി: ആൻജലീന ‘സംസ്കാരം വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കൻ്റോൺമെൻ്റ് ഹോളി ട്രിനിറ്റി സെമിത്തേരിയിൽ നടക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും