ഹരിതകര്‍മ്മ സേനയുടെ യൂണിഫോമില്‍ പോസ്റ്ററടിച്ച് സ്ഥാനാര്‍ത്ഥി വെട്ടില്‍

ഹരിതകര്‍മ്മ സേനയുടെ യൂണിഫോമില്‍ പോസ്റ്ററടിച്ച് സ്ഥാനാര്‍ത്ഥി വെട്ടില്‍. മരട് നഗരസഭാ 15ാം വാര്‍ഡിലാണ് സംഭവം. ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ജിഷ ടി ആറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്നമ്മ ജോസ് പരാതി നല്‍കി. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പോസ്റ്ററിന് കാരണമെന്നും ഇത്തരം പ്രചാരണോപാധികള്‍ ഒഴിവാക്കിയെന്നും ഇടതുമുന്നണി നേതൃത്വം അറിയിച്ചു.

അതിനിടെ കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദ് മത്സരരംഗത്തുണ്ടാകുമെന്ന് സിപിഐഎം വ്യക്തമാക്കി. പയ്യന്നൂര്‍ നഗരസഭയിലെ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വി കെ നിഷാദ് മത്സരിക്കുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും