ശബരിമല തീര്‍ത്ഥാടകരെ നിരുത്സാഹപ്പെടുത്താന്‍ കോണ്‍ഗ്രസ് കൂട്ടായ്മകളുണ്ടാക്കി; ഇ പി ജയരാജന്‍

ശബരിമല തീര്‍ത്ഥാടകരെ നിരുത്സാഹപ്പെടുത്താന്‍ കോണ്‍ഗ്രസ് കൂട്ടായ്മകളുണ്ടാക്കിയെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കൂട്ടായ്മകളുണ്ടാക്കി പ്രവര്‍ത്തിച്ചുവെന്നാണ് ഇ പി ജയരാജന്‍ ആരോപിക്കുന്നത്. പളളിക്കരയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. നികുതി വിഹിതം തരാതെ കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വികസനത്തിനായി കടം വാങ്ങുകയാണെന്നും ഇ ഡിയെയും സിബിഐയെയും കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട ഇത് കേരളമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്