ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ സർക്കാർ ഒഫീസുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ നാലും പത്തനംതിട്ടയിലെ ഒരു താലൂക്കിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലാണ് നാളെ പ്രാദേശിക അവധി നൽകിയിരിക്കുന്നത്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. ഇവിടങ്ങളിൽ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും അവധി ലഭിക്കുക. അതോടൊപ്പം സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധിയായിരിക്കും’- കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.