കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

പ്രതീകാത്മക ചിത്രം

 

നിർമാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂർ കതിരൂർ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ്‌ മാർവാൻ (3) ആണ് മരിച്ചത്. കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കാൽ വഴുതി വീണതാണെന്ന് പ്രാഥമികനിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും