സുരേഷ് ഗോപി വോട്ട് വിവാദം; ചോദ്യം ചെയ്ത് പ്രമുഖർ

സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെതിരെ ആക്ഷേപവുമായി സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും രംഗത്തെത്തി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ സ്ഥിരതാമസമാണെന്ന് കാണിച്ച് നെട്ടിശ്ശേരിയില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലാവട്ടെ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് വി എസ് സുനില്‍ കുമാര്‍ ചോദിച്ചു.

ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വോട്ട് സ്ഥിരമായി ഒരിടത്ത് ചെയ്യുന്നതാണ് ജനാധിപത്യ മര്യാദയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്