മാധ്യമപ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ജി വിനോദ് അന്തരിച്ചു. മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്‍റായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാഷ്ട്ര ദീപികയിലാണ് ജി വിനോദ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2002 മുതൽ മലയാള മനോരമയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അന്വേഷണാത്മക വാർത്തകൾക്കും മികച്ച റിപ്പോർട്ടിങ്ങിനും സംസ്ഥാന സർക്കാറിന്റെയും പ്രസ് അക്കാദമി, മുംബൈ പ്രസ് ക്ലബ്ബിന്‍റെയും അടക്കം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറാണ് ജീവിത പങ്കാളി. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇഷാൻ മകനാണ്. ജി. വിനോദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്കാരം പിന്നീട് നടക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും