ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ്

ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ്. തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്‌മസ്‌ ആഘോഷം. ക്രിസ്മസ് കരോൾ അഘോഷങ്ങളിൽ ഗണഗീതം ആലപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് കത്തു നൽകി.

വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ കുട്ടികൾ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവർത്തകരും ആഘോഷ വേളയിൽ പങ്കെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്. എന്നാൽ വിഷയത്തിൽ എതിർപ്പുമായി ഇടത് കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും