കണ്ണൂർ-തലശ്ശേരി റൂട്ടിൽ തോട്ടട, നടാൽ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

കണ്ണൂർ-തലശ്ശേരി റൂട്ടിൽ തോട്ടട, നടാൽ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്.നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് തരുമെന്ന ധാരണയിൽ നിന്ന്‌ ദേശീയപാത അധികൃതർ പിന്നാക്കം പോയതിനെ തുടർന്നാണ് ഈ തീരുമാനം. പ്രശ്നത്തിന് അടിയന്തര പരിഹാരം ആയില്ലെങ്കിൽ ദീർഘദൂര ബസുകളെയടക്കം പങ്കെടുപ്പിച്ച് അനിശ്ചിതകാല സമരം സംഘടിപ്പിക്കാൻ കാനന്നൂർ ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് പി പി മോഹനൻ, ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, പി രാജൻ, കെ പി മുരളീധരൻ, കെ വിജയ മോഹനൻ, കെ പി മോഹനൻ എന്നിവർ സംസാരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും